ഭാര്യ തന്റെ ഫോൺ പരിശോധിക്കുന്നതിൽ ഭയമില്ലെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ.
"എന്റെ ഫോണ്‍ ഭാര്യ നോക്കുന്നതിനെ ഞാൻ പേടിക്കുന്നില്ല. എന്റെ സ്റ്റാഫ് അംഗങ്ങളുടെ കയ്യില്‍ എന്റെ ഫോണ്‍ ഉണ്ടാകാറുണ്ട്. വീട്ടിലാണെങ്കിലും അത് എവിടെയെങ്കിലും കിടക്കുന്നുണ്ടാകും.
ചിലപ്പോള്‍ ചാർജിങ്ങിലായിരിക്കും. എന്റെ ഫോണില്‍ മറയ്ക്കാൻ ഒന്നുമില്ല," ന്യൂസ് 18 നു നല്‍കിയ അഭിമുഖത്തില്‍ നടൻ പറഞ്ഞു.
വിവാഹത്തെക്കുറിച്ച് എന്തെങ്കിലും ടിപ്‌സുകൾ നൽകാൻ ആഗ്രഹിക്കുന്നുണ്ടോയെന്നും അഭിമുഖത്തിൽ നടനോട് ചോദിച്ചിരുന്നു. "ഞാൻ ആർക്കും ടിപ്‌സുകൾ നൽകാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരും സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് പഠിക്കണം. വിവാഹം ജീവിതത്തിലെ മനോഹരമായ കാര്യമാണ്," അക്ഷയ് വ്യക്തമാക്കി.
അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വിവാഹിതരായിട്ട് ഏകദേശം 23 വർഷമായി. ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു. ദമ്പതികൾക്ക് ആരവ്, നിതാര എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്