അഖില്‍ മാരാര്‍ക്കെതിരെ ശോഭ വിശ്വനാഥിന്റെ പരാതിയില്‍ കേസ്

MAY 21, 2024, 9:16 AM

തിരുവനന്തപുരം: ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മികച്ച മത്സരാർത്ഥികൾ ആയിരുന്നു അഖില്‍ മാരാരും ശോഭ വിശ്വനാഥും. അഖിലിനായിരുന്നു ടൈറ്റില്‍ നേടാനായത്, ശോഭ നാലം സ്ഥാനത്താണ് എത്തിയത്.

സമീപകാലത്ത് ബിഗ് ബോസുമായി ബന്ധപ്പെട്ട് അഖില്‍ മാരാർ ചില പരാമർശങ്ങള്‍ നടത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ശോഭ വിശ്വനാഥിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതായി അഖില്‍ മാരാർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനോട് ആവർത്തിച്ചു പല പ്രാവശ്യം ചോദിച്ചിട്ടും ഞാൻ ചെയ്ത കുറ്റം എന്തെന്ന് അവർക്ക് പറയാൻ കഴിയുന്നില്ല... ഒരു സ്ത്രീ പരാതി കൊടുത്താല്‍ crpc section 153 പ്രകാരം കേസ് എടുക്കണം അത് കൊണ്ട് കേസ് എടുത്തു എന്നാണ് അവർ പറയുന്നത്... എനിക്കെതിരെ പോക്സോ കേസ് എടുക്കണം എന്നും പറഞ്ഞു ചൈല്‍ഡ് വെല്‍ഫയർ വഴി കമ്മീഷണരുടെ ഓഫീസില്‍ മറ്റൊരു കേസും കൊടുപ്പിച്ചുവെന്നും അഖില്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.

vachakam
vachakam
vachakam

അഖിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഞാൻ ഈ പോസ്റ്റ്‌ ചെയ്യുന്നത് എനിക്കിന്ന് ലഭിച്ച പോലീസിന്റെ നോട്ടീസ് ആണ്...പരാതിക്കാരി ശോഭ വിശ്വനാഥ്...

അന്വേഷണ ഉദ്യോഗസ്ഥനോട് ആവർത്തിച്ചു പല പ്രാവശ്യം ചോദിച്ചിട്ടും ഞാൻ ചെയ്ത കുറ്റം എന്തെന്ന് അവർക്ക് പറയാൻ കഴിയുന്നില്ല... ഒരു സ്ത്രീ പരാതി കൊടുത്താല്‍ crpc section 153പ്രകാരം കേസ് എടുക്കണം അത് കൊണ്ട് കേസ് എടുത്തു എന്നാണ് അവർ പറയുന്നത്...

vachakam
vachakam
vachakam

എനിക്കെതിരെ പോക്സോ കേസ് എടുക്കണം എന്നും പറഞ്ഞു ചൈല്‍ഡ് വെല്‍ഫയർ വഴി കമ്മീഷണരുടെ ഓഫീസില്‍ മറ്റൊരു കേസും കൊടുപ്പിച്ചു.. ഞാൻ കുട്ടികളെ തല്ലും എന്ന് പറഞ്ഞു.. നാളിത് വരെ മക്കളെ തല്ലുന്നത് പോയിട്ട് അവരോട് കയർത്ത്‌ പോലും സംസാരിക്കാത്ത അവരുടെ കൂട്ടുകാരൻ ആയ അച്ഛൻ ആണ് ഞാൻ..

ശോഭക്കെതിരെ ധന്യ രാമൻ വളരെ ഗുരുതരമായ ചാരിറ്റി തട്ടിപ്പ് എന്ന ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു.. അതും ശോഭയുടെ പേരും ഫോട്ടോയും വെച്ചു.. അതിനെതിരെ ഒരക്ഷരം മിണ്ടാൻ ഇവർക്ക് കഴിഞ്ഞില്ല.. കാരണം ധന്യ രാമന്റെ കൈയില്‍ തെളിവുണ്ട് എന്നതാകാം കാരണം..

അത് കൊണ്ട് കുട്ടികളുടെ പേരില്‍ ചാരിറ്റി തട്ടിപ്പ് പാവങ്ങളുടെ പേരില്‍ ബിസിനസ്സ് ഇങ്ങനെയൊക്കെ ജീവിക്കുന്ന പലരും നമുക്കിടയില്‍ ഉണ്ട്.. ശോഭ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം.. പക്ഷെ ധന്യ രാമൻ പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്ന് നിങ്ങള്‍ ചോദിക്കണം..

vachakam
vachakam
vachakam

ഞാൻ പറഞ്ഞതൊക്കെ പബ്ലിക് ആയി നിങ്ങളില്‍ പലരും കേട്ടതാണ്.. സീസണ്‍ അഞ്ചിലെ ഒരു മത്സരാർഥിക്കും ഒരു രീതിയില്‍ ഉള്ള ബുദ്ധിമുട്ടും ഉണ്ടായതായി എനിക്കറിയില്ല എന്നാല്‍ കൈകൂലി കൊടുത്തു അതായത് കിട്ടുന്നതില്‍ പകുതി കൊടുക്കാം എന്ന് പറഞ്ഞു ഒരാള്‍ അവിടെ കയറിതായി സംശയമുണ്ട് എന്നാണ് പറഞ്ഞത്...

3പെണ്‍കുട്ടികള്‍ പരസ്യമായി ഞാൻ പറഞ്ഞതിനെ അനുകൂലിച്ചു രംഗത്ത് വന്നു.. മറ്റ് മത്സരാർ ഥികളും ശ്രീലക്ഷ്മി അറയ്ക്കല്‍ നെ പോലെ ചിലരും ഞാൻ പറഞ്ഞത് ശെരി എന്ന് വെച്ചു..

ഒരമ്മ തന്റെ മകള്‍ക്കുണ്ടായ അനുഭവം എന്നോട് പറഞ്ഞതും മറ്റൊരു മത്സരാർഥിയുടെ സുഹൃത്തിനുണ്ടായ പ്രശ്നം ഞാൻ ശോഭയ്ക്ക് അയച്ചു കൊടുത്തു... വിഷയത്തില്‍ നിനക്ക് ഇടപെടാൻ കഴിയുമോ എന്ന് ചോദിച്ചു.. ഒരക്ഷരം അതിനെതിരെ പ്രതികരിക്കാത്ത ഇവർ എന്നോടുള്ള വിരോധം കൊണ്ടും കപ്പ് കിട്ടാത്ത ദേഷ്യം കൊണ്ടും നാലാം സ്ഥാനത് തള്ളപ്പെട്ട യാഥാർഥ്യം തിരിച്ചറിയാതെ അവള്‍ക്ക് അവകാശപ്പെട്ടത് ഞാൻ തട്ടിയെടുത്തു എന്ന പകയാണ് കൊണ്ട് നടക്കുന്നത്..

ഇതല്ല ഇതിനപ്പുറവും നാളെ എനിക്കെതിരെ ഇവർ ചെയ്യും.. നിങ്ങള്‍ അറിഞ്ഞിരിക്കാൻ ഇത് പോസ്റ്റ്‌ ചെയ്യുന്നു...ഇവരെ പോലെ ഉള്ളവരുടെ ഇത്തരം പ്രവർത്തി കാരണം നാളെയില്‍ അർഹത ഉള്ള നീതി ലഭിക്കേണ്ട സ്ത്രീകളെ പോലും ജനം സംശയത്തോടെ കാണും...സ്ത്രീയും പുരുഷനും തുല്യരാണ്.. പക്ഷെ സ്ത്രീ എന്ത് പറഞ്ഞാലും ഞങ്ങള്‍ കേസെടുക്കും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam