തിരക്കുകൾ മാറ്റിവച്ചു ആശുപത്രിയിൽ ശാലിനിക്ക് അരികിൽ ഓടി എത്തി അജിത്; പ്രിയ താരത്തിന് എന്ത് പറ്റി എന്ന ആശങ്കയിൽ ആരാധകർ 

JULY 3, 2024, 5:35 PM

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരജോഡിയാണ് അജിത്ത് കുമാറും ശാലിനിയും. എന്നാൽ രണ്ടുപേരും സ്വകാര്യ ജീവിതത്തിന് വളരെ അധികം പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുവരും പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ല.

എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ആശുപത്രി കിടക്കയില്‍ ഭർത്താവ് അജിത്തിന്റെ കൈപിടിച്ച്‌ ചിരിക്കുന്ന ശാലിനിയാണ് ചിത്രത്തിലുള്ളത്. എന്നേക്കും നിന്നെ സ്നേഹിക്കുന്നു എന്ന തലക്കെട്ടും ചുവന്ന നിറത്തിലുള്ള ഹാർട്ടിന്റെ മൂന്ന് ഇമോജികളുമാണ് ചിത്രത്തിന് ക്യാപ്ഷനായി ശാലിനി നല്‍കിയിരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ നിന്നുള്ള ശാലിനിയുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ താരപത്നിക്ക് എന്ത് പറ്റിയെന്ന ആശങ്കയായിലാണ് ആരാധകർ.

കഴിഞ്ഞ ദിവസമാണ് ശാലിനി ഒരു സർജറിക്ക് വിധേയയായത്. ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലാണ് നടിയുടെ സർജറി നടന്നത്. ശാലിനി ഓപ്പറേഷൻ ടേബിളിലായിരുന്നപ്പോള്‍‌ അജിത്ത് അസർബൈജാനില്‍ തൻ്റെ വരാനിരിക്കുന്ന ചിത്രമായ വിടാ മുയാർച്ചിയുടെ ചിത്രീകരണത്തിലായിരുന്നു. ശാലിനിയുടെ ഓപ്പറേഷനിൽ അജിത് എത്തിയില്ല എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ആണ് താരം ചിത്രം പങ്കുവച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam