ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നെങ്കിലും കന്നഡ നടിയാണ് രഞ്ജിത. 2010ല്‍ നിത്യാനന്ദയുടെ കൂടെയുള്ള നടിയുടെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്ത് വന്നത് വലിയ വാർത്തയായിരുന്നു. ഈ വാർത്ത ദൃശ്യങ്ങള്‍ സഹിതം ഒരു തമിഴ് ചാനല്‍ പുറത്തുവിട്ടിരുന്നു.
അതേസമയം ദൃശ്യത്തിലുള്ളത് താനല്ലെന്നാണ് നടി അന്ന് വാദിച്ചത്. ചാനലിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് രഞ്ജിതയും നിത്യാനന്ദയും തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു. പിന്നീട് നടി നിത്യാനന്ദയുടെ കീഴില്‍ സന്ന്യാസം സ്വീകരിക്കുകയും ഇരുവരും ഒരുമിച്ച് പങ്കാളികളായി താമസിക്കുകയുമാണ്.
അന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പിന്നീട് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോൾ. സെക്‌സ് ടേപ്പ് ഉപയോഗിച്ച് മാദ്ധ്യമങ്ങള്‍ തന്റെ മാനത്തെ പോലും പരിഹസിക്കുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്.
താന്‍ ഒരു സാധാരണക്കാരിയായ വീട്ടമ്മയാണെന്നും ധനികയല്ലെന്നും തന്റെ പിതാവിനോ കുടുംബത്തിനോ ബിസിനസ് പാരമ്പര്യമില്ലെന്നും അവര്‍ പറഞ്ഞു. അന്നത്തെ സംഭവങ്ങളില്‍ നിന്ന് പുറത്ത് വരാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും നടി വെളിപ്പെടുത്തി. ആത്മഹത്യ ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിലെ പ്രായമായവരെ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ താനല്ലാതെ മറ്റാരുമില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കുകയായിരുന്നുവെന്നും രഞ്ജിത വ്യക്തമാക്കി.
അതേസമയം ആ സംഭവം ജീവിതത്തില്‍ ഉണ്ടാക്കിയ വേദന അസഹനീയമാണ്. അതിന്റെ പേരില്‍ ഭര്‍ത്താവും എന്നില്‍ നിന്ന് പിരിഞ്ഞു. എനിക്ക് സംഭവിച്ചത് അദ്ദേഹത്തിന് ഒട്ടും സഹിക്കാനായില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. ചെറുപ്പം മുതലേ ദൈവത്തോടും ആത്മീയതയോടും വലിയ അടുപ്പമായിരുന്നു. ഇന്നും ഞാനത് പിന്തുടരുന്നു. ഇനിയുള്ള കാലം നിത്യാനന്ദയുടെ ശിഷ്യയായി തുടരുമെന്നും നടി വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്