വിമാനത്താവളത്തിൽ ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടി രാധിക ആപ്‌തെ രംഗത്ത്. വിമാനം വൈകിയതിനെത്തുടര്‍ന്ന് താനും സഹയാത്രികരും വിമാനത്താവളത്തില്‍ കുടുങ്ങിയെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
അതേസമയം ഏത് വിമാനത്താവളമാണെന്നോ ഏത് എയര്‍ലൈൻസ് ആണെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോയും രാധിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിമാനത്തില്‍ കയറാനുള്ള എയ്‌റോബ്രിജില്‍ താനടക്കമുള്ളവരെ ജീവനക്കാര്‍ പൂട്ടിയിട്ടെന്നാണ് നടി ആരോപിക്കുന്നത്.
'ഇന്ന് രാവിലെ 8.30തിന് ആയിരുന്നു എന്റെ ഫ്‌ളൈറ്റ്. ഇപ്പോള്‍ 10.50 കഴിഞ്ഞു. ഫ്ളൈറ്റ് ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ വിമാനം എത്തിയെന്ന് അറിയിച്ച്, ഞങ്ങളെ ജീവനക്കാര്‍ എയ്‌റോബ്രിജിലെത്തിച്ചു. അവിടെ പൂട്ടിയിട്ടു. യാത്രക്കാരില്‍ ചെറിയ കുട്ടികളും പ്രായമായവരുമെല്ലാമുണ്ട്. ഒരു മണിക്കൂറോളമായി പൂട്ടിയിട്ടിട്ട്. സെക്യൂരിറ്റി ഡോര്‍ തുറക്കുന്നില്ല.' എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്. ടോയ്‌ലറ്റില്‍ പോകാനോ വെള്ളം കുടിക്കാനോ സാധിക്കാത്ത അവസ്ഥയാണെന്നും താരം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്