യുവ ബോളിവുഡ് താരങ്ങൾക്കിടയിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ജാൻവി കപൂർ. ശിഖർ പഹാരിയുമായി താരം വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ ശിഖർ പഹാരിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. താനും ശിഖർ പഹാരിയും പരസ്പരം പിന്തുണയ്ക്കുന്നുവെന്ന് ജാൻവി കപൂർ പറഞ്ഞു.
പതിനാറ് വയസ് തൊട്ടേ ശിഖര്‍ തന്റെ ജീവിതത്തിലുണ്ട്. എന്റെ സ്വപ്‍നങ്ങള്‍ എപ്പോഴും അവന്റേതുമായിരുന്നുവെന്ന് താൻ കരുതുന്നു. അവന്റെ സ്വപ്‍നങ്ങള്‍ എപ്പോഴും എന്റേതുമായിരുന്നു. തങ്ങള്‍ പരസ്‍പരം പിന്തുണയ്‍ക്കുന്നവരാണ് എന്നും താരം വ്യക്തമാക്കുന്നു.
ജാൻവി കപൂര്‍ നായികയായി ഒടുവില്‍ ബോളിവുഡില്‍ പ്രദര്‍ശനത്തിനെത്തിയത് ബാവലാണ്. വരുണ്‍ ധവാനായിരുന്നു ജാൻവി കപൂര്‍ ചിത്രത്തില്‍ നായകനായി വേഷമിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്