സാമൂഹികമാധ്യമങ്ങളില്‍ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ആരോപണങ്ങള്‍ ഉന്നയിച്ച് മിനു മുനീറിനെ നിയമപരമായി നേരിടാനൊരുങ്ങി വ്യക്തമാക്കി നടി ബീന ആന്റണി.
അതേസമയം മുൻപ് ബീന ആന്റണിയുടെ ഭർത്താവ് മനോജ് ഒരു വീഡിയോയില്‍ മിനുമുനീറിനെ വിമർശിച്ച് സംസാരിച്ചിരുന്നു. ഇതിന് മറുപടിയായി 'ഭാര്യ എന്തുചെയ്താലും കുഴപ്പമില്ല മറ്റുള്ള സ്ത്രീകളെ പറയാൻ നടക്കുകയാണ് ഇയാളെന്ന്' മിനു പറഞ്ഞിരുന്നു. മനോജിന്റെ ഭാര്യയുടെ പലകഥകളും തനിക്കറിയാമെന്നും വേണമെങ്കില്‍ വീഡിയോ പങ്കുവെയ്ക്കാമെന്നും മിനു പ്രതികരിച്ചിരുന്നു.
യോദ്ധ സിനിമയെ പരാമർശിച്ചായിരുന്നു മിനു ബീന ആന്റണിക്കെതിരെ പ്രതികരിച്ചത്. മിന്നുവിന്റെ ഈ പരാമർശത്തിനെതിരെയാണ് ബീന ആന്റണി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ബീന ആന്റണി നിലപാട് വ്യക്തമാക്കി വീഡിയോ പങ്കുവച്ചത്.
ബീന ആന്റണിയുടെ വാക്കുകൾ ഇങ്ങനെ
പുതിയൊരു സംഭവമുണ്ടായിരുന്നു. എന്നെ പറ്റി വളരെ മോശമായി സംസാരിക്കുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ഹേമ കമ്മീഷനും അതിനെ ബന്ധപ്പെട്ട് ചുവടുപിടിച്ചുള്ള കുറെ കാര്യങ്ങളൊക്കെ വരികയാണല്ലോ. ഇതിനിടയിലൂടെ നമ്മുടെ ഇൻഡസ്ട്രിയെ തകർക്കാനായി കുറേ ആളുകള്‍ ഇറങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് വീഡിയോകള്‍ കാണുമ്ബോള്‍ അറിയാൻ പറ്റും. നമ്മളെല്ലാവരും വിദ്യാസമ്ബന്നരും പ്രബുദ്ധരുമായ ആള്‍ക്കാരാണ് .നെല്ലും പതിരും കണ്ടാല്‍ തിരിച്ചറിയാനായി പറ്റും. അതുകൊണ്ട് എന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോയെന്ന് സംശയം കൊണ്ടല്ല ഇത് പറയുന്നത്. നമ്മളെ ക്രൂശിക്കാനും പുറകെ കല്ലെറിയാനുമായി നമ്മുടെ പിറകേ കുറേ പേർ നടക്കുന്നുണ്ട് . എന്നെ മനസിലാക്കുന്നവർ അതൊന്നും കണ്ട് വിശ്വസിക്കില്ലെന്ന് അറിയാം.
നടിയായിട്ട് അറിയപ്പെടാനായി എനിക്ക് ആരുടെയും പിന്നാമ്ബുറ കഥകള്‍ പറയേണ്ടി വന്നിട്ടില്ല. നടി എന്ന രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ട് വർഷങ്ങളായി. ഫീല്‍ഡില്‍ വന്ന് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്നെ അംഗീകാരങ്ങള്‍ ലഭിച്ചതാണ്. സ്റ്റേറ്റ് അവാർഡ് രണ്ടുമൂന്നു വർഷം അടുപ്പിച്ച് ലഭിച്ചതാണ്. നടിയെന്ന രീതിയില്‍ അഭിമാനത്തോടെയാണ് ഇവിടെ നില്‍ക്കുന്നത്. എന്നെപറ്റി പറഞ്ഞ ഈ ടീമിനെ പോലെ ഇങ്ങനെത്തെ പിന്നാമ്ബുറക്കഥകള്‍ പറഞ്ഞിട്ട് ആർട്ടിസ്റ്റായ ആളല്ല
എന്നെ എന്തൊക്കെയോ തരത്തില്‍ അവർ മെൻഷൻ ചെയ്തിട്ടുണ്ട്. അതിലേക്ക് ഞാൻ കടക്കുന്നില്ല. അതൊക്കെ അവരുടെ സംസ്കാരം. അവരുടെ ഇതുവരെയുള്ള ജീവിത രീതികള്‍ അങ്ങനെയായിരിക്കും. അതിലേക്ക് ഒന്നും ഞാൻ പോകുന്നില്ല അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ എന്നെ ഇങ്ങനെ പറഞ്ഞ് സ്ഥിതിക്ക് ഞാൻ കേസുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുയാണ്. എന്റെ ഭർത്താവ് മനോജ് ഏതോ വീഡിയോയില്‍ പേര് പറയാതെ അവരെ പറ്റി പറഞ്ഞുവെന്ന് ആരോപിച്ചാണ് അവരും ഒരാളും കൂടി ഒരു വീഡിയോ ക്ലിപ്പിലൂടെയും ഫെയ്സ്ബുക്കിലും മോശമായി പറഞ്ഞത്. 33 വർഷമായി ഇൻഡസ്ട്രിയില്‍ ഞാനുണ്ട്. ഇത്രയും വർഷങ്ങളായി ജോലി ഇല്ലാതെ ഇരിക്കേണ്ടി വന്നിട്ടില്ല. വേറെ വഴിയിലൂടെ കുടുംബം പോറ്റേണ്ടി വന്നിട്ടില്ല. ഗർഭിണിയായ ഒന്നര മാസമാണ് ഞാനാകെ റെസ്റ്റെടുത്തത്. അത്രയേറെ വർക്കുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട് കിട്ടുന്നുമുണ്ട്.എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.
തപസ്യ എന്ന സീരിയല്‍ കഴിഞ്ഞ് ടൈഫോയ്ഡ് പിടിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു. വീട്ടിലേക്ക് വന്നപ്പോള്‍ എന്നെ നേരെ വയലാർ മാധവൻ കുട്ടി സാറിന്റെ വർക്ക് ചെയ്യാനാണ് വിളിച്ചത്. അത്രയും തിരക്കുള്ളയാളാണ് ഞാൻ. ഇപ്പോഴും വർക്ക് കിട്ടുന്നുണ്ട്. എന്റെ പേരെടുത്ത് പലരും കുരച്ചിട്ടുണ്ട്, അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. ഞാൻ മരിക്കുമ്ബോള്‍ പറഞ്ഞുതീരുമല്ലോ. എന്നെ സ്നേഹിക്കുന്ന ഒത്തിരിപേരുണ്ടെന്ന് അറിയാം.ഞാൻ അവർക്കെതിരെ കേസുമായി മുന്നോട്ട് പോവുകയാണ്. അവർ എന്ത് അർത്ഥത്തില്‍ എന്നെ അങ്ങനെ പറഞ്ഞുവെന്ന് എനിക്കറിയണം. എനിക്ക് അത് തെളിയിച്ചേ പറ്റുകയുള്ളു അതിനുവേണ്ടി ഞാൻ കേസിനു പോവുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്