തമിഴ് നടൻ വിശാലിനെ പരിഹസിച്ച് നടി ശ്രീ റെഡ്ഡി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളോട് വിശാലിൻ്റെ പ്രതികരണത്തോട് പരിഹാസത്തോടെയാണ് ശ്രീ റെഡ്ഡി പ്രതികരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ വഞ്ചകനാണ് വിശാൽ എന്നാണ് നടിയുടെ ആരോപണം. നടൻ വിശാലിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉന്നയിച്ച നടി കൂടിയാണ് ശ്രീ റെഡ്ഡി.
സിനിമാ മേഖലയിൽ ആരെങ്കിലും മോശമായി പെരുമാറിയാൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്നായിരുന്നു വിശാലിൻ്റെ പ്രതികരണം. ഹേമ കമ്മിറ്റി അന്വേഷണത്തിൻ്റെ മാതൃകയിൽ തമിഴിലും സമിതി രൂപീകരിക്കുമെന്ന് നടികർ സംഘം ജനറൽ സെക്രട്ടറി കൂടിയായ വിശാൽ വ്യക്തമാക്കിയിരുന്നു.
മാദ്ധ്യമങ്ങള്‍ക്ക് മുൻപില്‍ വിശാല്‍ കാണിക്കുന്നത് വെറും ഷോ ഓഫ് ആണെന്നും അല്പം എങ്കിലും മര്യാദ കാണിക്കണം എന്നുമാണ് ശ്രീ റെഡ്ഡി കുറ്റപ്പെടുത്തിയത്. വിശാല്‍ മാദ്ധ്യമങ്ങള്‍ക്ക് മുൻപില്‍ സംസാരിക്കുമ്ബോള്‍ നാക്ക് സൂക്ഷിക്കണം.
എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചു പോയത് എന്തിനാണ്? നിങ്ങള്‍ സ്ത്രീകളെക്കുറിച്ച് പറയുന്ന വൃത്തികെട്ട ഭാഷ, നിങ്ങളുടെ വിറയല്‍ ഇതിലെല്ലാം ശ്രദ്ധാലുവായിരിക്കണം. നിങ്ങള്‍ ഒരു ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡ് ആണ് നിങ്ങള്‍ എന്നും ശ്രീ റെഡ്ഡി പ്രതികരിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്