ഹൈദരാബാദ്: നടന്‍ വിനായകന്‍ ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയില്‍. യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെയാണ് വിനായകൻ കസ്റ്റഡിയിലാവുന്നത്.
വാക്കുതര്‍ക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് വിനായകന്‍ ആരോപിക്കുന്നത്. കസ്റ്റഡി എന്തിനെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടല്ലോ എന്നും നടന്‍ പ്രതികരിച്ചു.
ALSO READ: നടന്‍ വിനായകനെ കൈയ്യേറ്റം ചെയ്ത് CISF ഉദ്യോഗസ്ഥര്‍
ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് വാക്കുതര്‍ക്കം. കൊച്ചിയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ കണക്ഷൻ ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയത്.
തുടര്‍ന്ന് അവിടെവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കം കയ്യേറ്റത്തിലേക്ക് കലാശിക്കുകയായിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദിച്ചുവെന്നാണ് വിനായകന്‍റെ വെളിപ്പെടുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്