ശരത്കുമാറിനെതിരെ പരാതിയുമായി നടൻ ധനുഷിൻറെ മാതാവ് വിജയലക്ഷ്മി; ഞെട്ടി തമിഴ് സിനിമാ ലോകം 

JUNE 6, 2024, 9:18 PM

നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിനെതിരെ പരാതിയുമായി നടൻ ധനുഷിൻറെ മാതാവ് വിജയലക്ഷ്മി. വിജയലക്ഷ്മി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. ചെന്നൈ ത്യാഗരാജ നഗർ രാജമന്നാർ സ്ട്രീറ്റിലെ അപ്പാർട്ട്മെൻറിലാണ് വിജയലക്ഷ്മി ഭർത്താവുമൊത്ത് താമസിക്കുന്നത്. അപ്പാർട്ട്മെൻറിലെ മുഴുവൻ അന്തേവാസികള്‍ക്കും പൊതുവായി ഉപയോഗിക്കാനുള്ള മുകള്‍ നില ശരത്കുമാർ കൈവശം വെക്കുകയും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുകയുമാണെന്നാണ് പരാതി.

അതേസമയം ഇക്കാര്യം ഉന്നയിച്ച്‌ നേരത്തെ ചെന്നൈ കോർപറേഷൻ അധികൃതരെ വിജയലക്ഷ്മിയും അപ്പാർട്ട്മെൻറിലെ ചില അയല്‍വാസികളും ചേർന്ന് സമീപിച്ചിരുന്നു. എന്നാല്‍ കോർപറേഷൻ ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ഇവർ വ്യക്തമാക്കുന്നത്. 

ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഇവർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബുധനാഴ്ച കേസ് പരിശോധിച്ച കോടതി ശരത്‍കുമാറിനോടും ചെന്നൈ കോർപറേഷനോടും അവരുടെ ഭാഗം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് പ്രശസ്ത താരങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന നിയമ വ്യവഹാരം സിനിമാലോകത്തും വലിയ ചർച്ചയായിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam