ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളചിത്രം ‘ആടുജീവിത’ത്തിന്റെ വെബ്സൈറ്റ് സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തിരുന്നു. കൊച്ചിയില്‍ വച്ചു നടന്ന ഈ ചടങ്ങിലാണ് റഹ്മാന്‍ തന്റെ മലയാളത്തിലെ തിരിച്ചു വരവിനെ കുറിച്ച് വാചാലനായത്.
ആടുജീവിതത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും എ.ആര്‍. റഹ്മാന്‍ വ്യക്തമാക്കി.
“യോദ്ധയ്ക്കുശേഷമുള്ള എന്റെ മലയാളസിനിമയാണ് ഇത്. ഇതിനിടെ ഫഹദ് ഫാസിലിന്റെ ഒരു കൊച്ചു ചിത്രവും ഞാന്‍ ചെയ്തു. പക്ഷേ ആടുജീവിതം ഒരു തരത്തില്‍ ഒരു സംഗീതസംവിധായകന്റെ സിനിമയാണ്. വിവിധവികാരങ്ങള്‍ സംഗീതത്തിലൂടെ ചിത്രത്തില്‍ കാണിക്കേണ്ടതായുണ്ട്. ബ്ലെസ്സി, ബെന്യാമിന്‍, പൃഥ്വിരാജ്, കൂടാതെ ചിത്രത്തിന്റെ മുഴുവന്‍ ക്രൂവിന്റെയും കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവരെല്ലാവരും ചിത്രത്തിനുവേണ്ടി അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ആത്മാര്‍പ്പണം കാണുമ്പോള്‍ സിനിമയിലുള്ള എന്റെ വിശ്വാസം ഇരട്ടിക്കുന്നു. ബ്ലെസ്സി മലയാളത്തില്‍ മറ്റൊരു ‘ലോറന്‍സ് ഓഫ് അറേബ്യ’യാണ് ഒരുക്കിയിരിക്കുന്നത്. എല്ലാവരും ഈ ചിത്രം കണ്ട് ഞങ്ങളെ പിന്തുണയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്