വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററിൽ എത്താനായി ആരാധകർ കാത്തിരിക്കുകയാണ്. സിനിമയിൽ പ്രധാന വേഷത്തിൽ മലയാളത്തിലെ മമിത ബൈജുവും എത്തുന്നുണ്ട് എന്നതും മലയാളികളെ ആവേശത്തിൽ ആക്കിയിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയുടെ ബജറ്റും അഭിനേതാക്കളുടെ പ്രതിഫലവുമാണ് ശ്രദ്ധ നേടുന്നത്. 380 കോടി സിനിമയുടെ ബജറ്റിൽ 220 കോടി ആണ് വിജയ്‌യുടെ പ്രതിഫലം. വിജയ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സിനിമ ആണ് ഇതെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ നായികയായ പൂജ ഹെഡ്‌ഗെയ്ക്ക് 3 കോടിയും ബോബി ഡിയോളിന് 3 കോടിയുമാണ് പ്രതിഫലമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മമിതാ ബിജു ചിത്രത്തിൽ 60 ലക്ഷം പ്രതിഫം വാങ്ങിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ജനുവരി 9ന് പൊങ്കൽ റിലീസായാണ് ജനനായകൻ തിയേറ്ററുകളിലെത്തുന്നത്. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
