മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോഴും സോഷ്യൽമീഡിയ നിറയെ. ജൂലൈയിൽ മുംബൈയിൽവച്ചാണ് ആനന്ദ് അംബാനി–രാധിക മെർച്ചന്റ് വിവാഹം.
വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ അംബാനി കുടുംബം സംഘടിപ്പിച്ചിരുന്നു. പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് സെലിബ്രിറ്റികൾ ജാംനഗറിലേക്ക് ഒഴുകിയെത്തി.
ആഘോഷ വേദിയിൽ ബോളിവുഡിലെ മൂന്ന് ഖാന്മാര്‍ ഒന്നിച്ച് ഡാന്‍സ് കളിച്ചത് വൈറലായിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ ഷാരൂഖും, സല്‍മാനും, ആമിറും ഒരു വേദിയില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. അതിനാല്‍ തന്നെ അംബാനി കുടുംബത്തിന്‍റെ വിവാഹ ആഘോഷ വേദിയില്‍ ഖാന്മാരുടെ ഒന്നിച്ചുള്ള ഡാന്‍സ് ഏറെ മാധ്യമ ശ്രദ്ധയാണ് നേടിയത്.
മൂന്ന് ഖാൻമാർക്ക് ഡാൻസിനായി അംബാനി കോടികൾ ചിലവാക്കി എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഒരുത്തര്‍ക്കും 50 കോടി വീതം എന്ന തരത്തിലൊക്കെയാണ് വാര്‍ത്ത വന്നത്.
അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള മൂന്ന് ദിവസം നീണ്ടുനിന്ന പ്രീ വെഡിങ് ആഘോഷത്തിന്‍റെ ആദ്യമുതല്‍ ഉണ്ടായിരുന്ന ഒരു വ്യക്തി പേര് വെളിപ്പെടുത്താതെ ടൈംസ് നൗവിനോട് വെളിപ്പെടുത്തിയത് അനുസരിച്ച് ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ ഒന്നിച്ച് ചടങ്ങിന് എത്തണം എന്ന് അംബാനി കുടുംബം ആഗ്രഹിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടയില്‍ അപ്രതീക്ഷിതമായി മൂവരും ഡാന്‍സ് കളിച്ചതാണ് അത് ഒരു പ്ലാന്‍ ചെയ്ത പരിപാടി അല്ലായിരുന്നു.
ഈ പെര്‍ഫോമന്‍സിന് വേണ്ടി ഒറ്റ പൈസ പോലും അംബാനിമാര്‍ പ്രതിഫലം നല്‍കിയില്ല. സൗഹൃദത്തിന്‍റെ പേരിലാണ് അംബാനി കുടുംബത്തിലെ വിവാഹ ആഘോഷത്തിന് ഖാന്മാര്‍ എത്തിയത് എന്നും ഈ വ്യക്തി ടൈംസ് നൗവിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്