മാപ്പുപറയാൻ തയ്യാറല്ല: ടൊവിനോയ്ക്ക് മറുപടിയുമായി സനൽകുമാർ

MAY 13, 2024, 10:36 AM

'വഴക്ക്'  സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാറും നടൻ ടൊവിനോ തോമസും തമ്മിലുള്ള തർക്കം കൂടുതൽ‌ സങ്കീർണ്ണമാകുന്നു.  ടൊവിനോയ്ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ മറുപടി.

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണങ്ങൾ നടത്തുകയാണ് ടൊവിനോയെന്ന് സംവിധായകൻ പറയുന്നു. തന്റെ സോഷ്യൽ സ്റ്റാറ്റസുകൊണ്ടാണ് ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമ എടുക്കാത്തതെങ്കിൽ യൂട്യൂബിലൂടെ സിനിമ റിലീസ് ചെയ്യണമെന്നും സനൽകുമാർ ആവശ്യപ്പെട്ടു. 

പറഞ്ഞ കാര്യങ്ങൾ സത്യമായതിനാൽ തന്നെ ഈ വിഷയത്തിൻ മേൽ മാപ്പുപറയാനും കോപ്പുപറയാനും ഒന്നും താൻ തയ്യാറല്ലായെന്നും സനൽ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

'വഴക്ക് സിനിമയുമായി ബന്ധപ്പെട്ട് ഞാൻ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി എന്നോണം ടോവിനോയുടെയും ഗിരീഷ് നായരുടെയും ലൈവ് കണ്ടു. ടോവിനോ പ്രതികരിക്കാൻ തയ്യാറായി എന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഞാൻ ഉന്നയിച്ച പ്രശ്നങ്ങളെ അസത്യങ്ങൾ പറഞ്ഞു വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നതിൽ സങ്കടമുണ്ടെന്നും സനൽ കുമാർ പുതിയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam