സൈബർ തട്ടിപ്പിനെതിരെ ഹ്രസ്വചിത്രവുമായി കേരള പൊലീസ്. തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്ന് നടി ഭാവന ബോധവൽക്കരണ വീഡിയോയിൽ പറയുന്നു.
ഒരിക്കലും ബാങ്കിങ് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കുവയ്ക്കരുതെന്നും സോഷ്യൽ മീഡിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ബാങ്കിൻറെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് വിളി. തുടർന്ന് പറഞ്ഞത് ബാങ്കിങ് വെരിഫിക്കേഷന് വേണ്ടിയാണെന്ന്. പേരും മേൽവിലാസവും അക്കൌണ്ട് നമ്പറുമെല്ലാം ഇങ്ങോട്ട് പറഞ്ഞ് വിശ്വാസം നേടിയ ശേഷം അവസാനം ചോദിച്ചത് ഒടിപി.
ഒടിപി ചോദിച്ച് വിളിച്ച തട്ടിപ്പുകാരന് 1930 എന്ന നമ്പർ നൽകിയ ശേഷം 'ഇത് കേരള പൊലീസിൻറെ സൈബർ ഹെൽപ്‍ലൈൻ നമ്പറാ, നിനക്കുള്ള ഒടിപി അവിടെ നിന്നു വരും' എന്ന് പറയുന്നതാണ് ബോധവൽക്കരണ വീഡിയോയിലുള്ളത്.
നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത്. തട്ടിപ്പ് സംബന്ധിച്ച പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നും കേരള പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്