മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് 'ബറോസ്'. 'ബറോസി'നെതിരെ പകർപ്പവകാശ ലംഘനം ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജർമ്മൻ മലയാളിയായ എഴുത്തുകാരൻ ജോർജ് തുണ്ടിപ്പറമ്പിൽ.
ബറോസിൻ്റെ കഥയും 2008-ൽ ജോർജ് തുണ്ടിപ്പറമ്പിൽ എഴുതി പുറത്തിറക്കിയ 'മായ' എന്ന നോവലും തമ്മിൽ സാമ്യമുണ്ട് എന്നാണ് അവകാശപ്പെടുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി 'ബറോസ് - ദി ഗാർഡിയൻ ഓഫ് ഡി ഗാമ'യുടെ നിർമ്മാതാക്കൾക്ക് ജോർജ് വക്കീൽ നോട്ടീസ് അയച്ചു.
സിനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ടി കെ രാജീവ്കുമാറാണ്. ഓണം റിലീസായി ചിത്രം എത്തുമെന്നുള്ള റിപ്പോർട്ടുകൾക്കിടെയാണ് പുതിയ പ്രതിസന്ധി.
സിനിമ റിലീസ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ജിജോ പുന്നൂസ്, മോഹൻലാൽ, ടി കെ രാജീവ്കുമാർ എന്നിവരോട് എഴുത്തുകാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലീഡ് റോൾ അഭിനയിക്കുന്നതും മോഹൻലാൽ തന്നെയാണ്.
ജോർജിൻ്റെ 'മായ' എന്ന പുസ്തകം 2008 ഏപ്രിലിൽ കൊച്ചിയിൽ വെച്ച് എഴുത്തുകാരനും കോൺഗ്രസ് നേതാവ് ശശി തരൂർ എം പിയാണ് പ്രകാശനം ചെയ്തത്. 'കാപ്പിരി മുത്തപ്പൻ' എന്ന മിത്തിനെക്കുറിച്ച് ഫോർട്ട് കൊച്ചിയിൽ പ്രചാരത്തിലുള്ള മിത്താണ് ഈ പുസ്തകത്തിൻ്റെ പ്രമേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്