ട്രംപിന്റെ പിന്തുണ ലഭിച്ച സ്ഥാനാർഥി

MAY 1, 2021, 4:27 PM

നോർത്ത് ടെക്‌സസിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി സൂസൻ റൈറ്റിന് പിന്തുണച്ച് മുൻ പ്രസിഡന്റ് ട്രംപ് രംഗത്ത് വന്നു. ക്ലബ് ഫോർ ഗ്രോത്ത് എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ വ്യാഴാഴ്ച രാത്രി ട്രംപ്  പ്രസംഗിച്ചു. ശനിയാഴ്ച മെയ് ഒന്നിന് എല്ലാവരും സൂസൻ റൈറ്റിന് വോട്ടു ചെയ്തു വിജയിപ്പിക്കണം എന്ന് ആഹ്വാനം ചെയ്തു.

പല റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളും രംഗത്തുണ്ടെങ്കിലും ട്രംപിന്റെ അവസാന ദിവസത്തെ പിന്തുണ പ്രഖ്യാപനം ശ്രദ്ധേയമായി. ടെക്‌സസിലെ പ്രത്യേക തെരഞ്ഞടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന രണ്ടു സ്ഥാനാർത്ഥികൾ വീണ്ടും നേരിടും, ഒരു സ്ഥാനാർത്ഥിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷ വോട്ടുകൾ ലഭിക്കുന്നില്ല എങ്കിൽ. ട്രംപിന്റെ പിന്തുണ ലഭിക്കുന്നതിന് മുൻപ് വരെ സൂസൻ റൈറ്റിന് നല്ല അംഗീകാരവും സാധ്യതയും ഉണ്ടായിരുന്നു. പ്രചാരണത്തിന് ഫണ്ട് ഇല്ലായിരുന്നു എന്ന് മാത്രം, മറ്റുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥ ികളുമായി നോക്കുമ്പോൾ.

ക്ലബ് ഫോർ ഗ്രോത്ത് ട്രംപിനെ കൂടി ചേർത്ത് പണം ചെലവാക്കി പരസ്യം ചെയ്തു, എതിർ സ്ഥാനാർത്ഥി ട്രംപ് വിരുദ്ധനാണ് എന്ന്. ട്രംപിന്റെ പിന്തുണ ഉള്ള സ്ഥാനാർത്ഥി വിജയിക്കണം എന്നാരും പറയുന്നില്ല. ട്രംപിന്റെ നേതൃത്വം പാർട്ടിയിൽ ഉണ്ടെന്നു കാണിക്കുക മാത്രമാണ് ട്രംപ് ചെയ്യുന്നത്. ട്രംപിന്റെ സാന്നിദ്ധ്യം വോട്ടുകൾ കുറയ്ക്കാനെ ഉപകരിക്കു എന്നാണ് പലരും കരുതുന്നത്.

vachakam
vachakam
vachakam

ടെക്‌സസിൽ ട്രംപിന് കിട്ടിയത് 3 % മാത്രമാണ്. മുൻ സ്ഥാനാർത്ഥി ജയിച്ചത് 9 പോയിന്റുകൾക്കായിരുന്നു, 2020 ൽ. മൂന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളും, ഒരു ഡെമോക്രാറ്റ് സ്ഥാനാർത്ഥിയുമാണ് മത്സരത്തിനുള്ളത്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി 2018 ൽ ഈ സീറ്റിൽ മത്സരിച്ചതാണ്. ട്രംപ് അനുകൂലികളുടെ വോട്ടു നേടി സൂസൻ റൈറ്റ് ജയിക്കുമെന്ന് അവരുടെ പക്ഷത്തുള്ളവർ പറയുന്നു.Trump crashes final days of Texas special election

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam