ബാറ്റിംഗ് സമീപനം മാറാൻ കാരണം വെളിപ്പെടുത്തി കെ.എൽ. രാഹുൽ

APRIL 26, 2024, 4:03 PM

ബാറ്റിംഗിൽ സമീപകാലത്ത് ആക്രമണോത്സുക സമീപനം സ്വീകരിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകനായ കെ.എൽ. രാഹുൽ. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ 14 പന്തിൽ 16 റൺസെടുത്ത രാഹുലിന് തിളങ്ങാനായിരുന്നില്ലെങ്കിലും മുൻ മത്സരങ്ങളിൽ തുടക്കത്തിലെ തകർത്തടിക്കുന്ന രാഹുലിനെ കണ്ടതിനെക്കുറിച്ച് മത്സരശേഷം ഹർഷ ഭോഗ്‌ലെ ചോദിച്ചപ്പോഴായിരുന്നു സമീപനം മാറ്റിയ കാര്യം രാഹുൽ പറഞ്ഞത്.

ചെന്നൈക്കെതിരായി വിജയത്തിന്റെ ഫുൾ ക്രെഡിറ്റും സെഞ്ചുറി നേടിയ സ്റ്റോയ്‌നിസിനുള്ളതാണെന്ന് പറഞ്ഞ രാഹുൽ അത് വെറും പവർ ഹിറ്റിംഗ് മാത്രമായിരുന്നില്ലെന്നും ബുദ്ധിപൂർവമുള്ള ബാറ്റിംഗായിരുന്നുവെന്നും വിശദീകരിച്ചു. തുടക്കത്തിൽ തകർത്തടിക്കാൻ ടോപ് 3യിൽ ആരങ്കിലും ഉണ്ടാവണമെന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അതാണ് സ്റ്റോയ്‌നിസ് നടപ്പാക്കിയത്. പിന്നെ എന്റെ ബാറ്റിംഗ് സമീപനത്തിൽ മാറ്റം വന്നതിനെക്കുറിച്ചാണെങ്കിൽ, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ടി20 ക്രിക്കറ്റ് ഒരുപാട് മാറിയെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. 170-180 റൺസൊന്നും ഇപ്പോൾ വിജയിക്കാവുന്ന സ്‌കോർ അല്ല. അതുകൊണ്ടുതന്നെ പവർപ്ലേയിൽ തകർത്തടിച്ചാലെ വലിയ സ്‌കോർ എത്തിപ്പിടിക്കാനാവു. അത് മാത്രമല്ല, പുതുതായി കൊണ്ടുവന്ന ഇംപാക്ട് പ്ലേയർ നിയമം ടീമിന്റെ ബാറ്റിംഗിന് കൂടുതൽ ആഴം നൽകുന്നുണ്ടെന്നും അതും സമീപനം മാറാൻ ഒരു കാരണമാണെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച ലഖ്‌നൗവിൽ നടന്ന ചെന്നൈക്കെതിരായ മത്സരത്തിൽ രാഹുൽ 52 പന്തിൽ 83 റൺസടിച്ചിരുന്നു.

177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗവിനായി ഓപ്പണറായി ഇറങ്ങിയ ക്വിന്റൺ ഡി കോക്ക് പവർ പ്ലേയിൽ റൺസടിക്കാൻ ബുദ്ധിമുട്ടിയപ്പോൾ 15 പന്തിൽ 31 റൺസടിച്ച രാഹുലായിരുന്നു ലഖ്‌നൗവിന് തകർപ്പൻ തുടക്കം നൽകിയത്. ഐ.പി.എല്ലിൽ മെല്ലെപ്പോക്കിന്റെ പേരിലും സുരക്ഷിതമായി കളിക്കുന്നതിന്റെ പേരിലും ഏറെ വിമർശനങ്ങൾ കേട്ട താരം കൂടിയാണ് രാഹുൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam