കാത്തിരുന്ന പ്രഖ്യാപനം എത്തി,​ ബറോസിന്റെ റിലീസ് തീയതി പുറത്ത് 

MAY 6, 2024, 8:21 PM

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓണം റിലീസായി സെപ്റ്റംബർ 12ന് ചിത്രം തിയേറ്ററുകളിലെത്തും. 

മോഹൻലാൽ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. മോഹൻലാൽ ഒരേ സമയം സംവിധായകനും നായകനുമായി ഒരുങ്ങുന്ന ചിത്രം ബ്രഹ്മാണ്ഡ ബജറ്റിലാണ് ഒരുങ്ങുന്നത്.

3 ഡി സാങ്കേതിക വിദ്യയില്‍ ഒരുങ്ങുന്ന, ഫാന്റസി ജോണറിലുള്ള ചിത്രത്തില്‍ നിധി കാക്കുന്ന ഭൂതമായിട്ടാണ് മോഹന്‍ലാല്‍ എത്തുക. രണ്ട് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. 

vachakam
vachakam
vachakam

അമേരിക്കയിലെ ലോസ്ആഞ്ചലസിലാണ് ചിത്രത്തിന്റെ റീ റിക്കോര്‍ഡിങ് വര്‍ക്കുകള്‍ നടന്നത്. ഇന്ത്യയിലും തായ്ലാന്റിലുമാണ് ചിത്രത്തിന്റെ സ്പെഷ്യല്‍ എഫക്ട് വര്‍ക്കുകള്‍ നടക്കുന്നത്. ജിജോ പുന്നൂസിന്റെ 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് ആണ്. മലയാളത്തിന് പുറമെ വിവിധ ഇന്ത്യന്‍ ഭാഷകളിലും പോര്‍ചുഗീസ്‌, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam