'പത്തനംതിട്ടയില്‍ ത്രികോണ മത്സരമില്ല, 2004ന് സമാനമായ വിജയം എൽഡിഎഫ് നേടും'; തോമസ് ഐസക്

APRIL 26, 2024, 8:08 AM

തിരുവനന്തപുരം: പത്തനംതിട്ടയിലെ ലോക്സഭ ഇലക്ഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് വോട്ട് രേഖപ്പെടുത്തി. കവടിയാറിലെ സാൽവേഷൻ ആർമി സ്കൂളിൽ ആണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

2004ന് സമാനമായ വിജയം സംസ്ഥാനത്ത് ഇടത് പക്ഷം നേടുമെന്ന് തോമസ് ഐസക്. പത്തനംതിട്ടയില്‍ തന്‍റേത് ഉറപ്പായ വിജയമാണ്. രാജ്യത്ത് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തും.

പത്തനംതിട്ടയില്‍ ത്രികോണ മത്സരമില്ല. പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. കേന്ദ്ര ഏജന്‍സികള്‍ വര്‍ഷങ്ങളായി പിറകെ നടക്കുന്നു എന്നിട്ട് എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

vachakam
vachakam
vachakam

അതേസമയം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലും പോളിംഗിനുള്ള ക്രമീകരണം പൂർത്തിയായി. 7 നിയമസഭാ മണ്ഡലങ്ങളിലായി 1,437 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മോക് പോളിംഗിനിടെ പത്തനംതിട്ട നഗരസഭയിലെ 215 ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറ് കണ്ടെത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam