കോണ്‍ഗ്രസ് വിട്ട മുന്‍ ഡിപിസിസി പ്രസിഡന്റ് അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍

MAY 4, 2024, 5:26 PM

ന്യൂഡെല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് ഡെല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഡെല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് ലൗലി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ലൗലിയ്ക്കൊപ്പം മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ രാജ് കുമാര്‍ ചൗഹാന്‍, നസീബ് സിംഗ്, നീരജ് ബസോയ, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് മാലിക് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് 2017 ല്‍ ബിജെപിയില്‍ ചേര്‍ന്ന ലൗലി 2018 ല്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയിരുന്നു. ഡെല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിന് ശേഷം താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് ലൗലി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

vachakam
vachakam
vachakam

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെയും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയായ ഉദിത് രാജിനെയും ലൗലി വിമര്‍ശിച്ചു. ഇരുവരും ഡെല്‍ഹി കോണ്‍ഗ്രസിനും പാര്‍ട്ടി നയങ്ങള്‍ക്കും തികച്ചും അപരിചിതരാണെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam