രാഹുൽ റായ്​ബറേലിയിൽ ജയിച്ചാൽ വയനാട്ടിൽ പ്രിയങ്ക എത്തുമോ?

MAY 4, 2024, 10:23 PM

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി റാ​യ്​​ബ​റേ​ലി​യി​ൽ അ​ങ്കം കു​റി​ച്ച​തോ​ടെ വ​യ​നാ​ട് വീ​ണ്ടും ച​ർ​ച്ച​ക​ളി​ൽ സ​ജീ​വം. രാ​ഹു​ൽ ഗാ​ന്ധി ര​ണ്ടി​ട​ത്തും ജ​യി​ച്ചാ​ൽ, വ​യ​നാ​ട്​ ഒ​ഴി​യു​മോ​യെ​ന്ന​താ​ണ്​ ച​ർ​ച്ച. വ​യ​നാ​ട്​ ഒ​ഴി​യി​ല്ലെ​ന്ന്​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​നഃ​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​ര​നും സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ പോ​ലും പ​റ​യു​ന്നി​ല്ല. സൂ​ച​ന വ്യ​ക്ത​മാ​ണ്. റാ​യ്​​ബ​റേ​ലി​യി​ൽ ജ​യി​ച്ചാ​ൽ, രാ​ഹു​ൽ വ​യ​നാ​ട്​ ഒ​ഴി​യും. കോ​ൺ​ഗ്ര​സി​നും രാ​ഹു​ൽ ഗാ​ന്ധി​ക്കും ഗു​ണ​ക​രം അ​താ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ​യും ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ​യും കു​ത്ത​ക സീ​റ്റാ​ണ്​ റാ​യ്​​ബ​റേ​ലി. 2019 ലെ ​മോ​ദി ത​രം​ഗ​ത്തി​ൽ അ​മേഠിയി​ൽ രാ​ഹു​ലി​ന്​ കാ​ലി​ട​റി​യ​പ്പോ​ൾ പോ​ലും സോ​ണി​യ​​ക്ക്​ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ ഭൂ​രി​പ​ക്ഷം ന​ൽ​കി കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ന്ന സീ​റ്റ്.

ഇ​ക്കു​റി​യും റാ​യ്​​ബ​റേ​ലി കോ​ൺ​ഗ്ര​സി​നെ കൈ​വി​ടി​ല്ലെ​ന്നാ​ണ്​ പാ​ർ​ട്ടി പ​ല​വ​ട്ടം ന​ട​ത്തി​യ സ​ർ​വേ​ക​ളി​ൽ കി​ട്ടി​യ റി​പ്പോ​ർ​ട്ട്. രാ​ഹു​ൽ ഇ​വി​ടെ അ​ങ്കം കു​റി​ച്ച​തും ആ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ൽ ബി.​ജെ.​പി​യെ നേ​രി​ടാ​ൻ കെ​ൽ​പ്പി​ല്ലാ​ത്ത നേ​താ​വെ​ന്ന പേ​രു​ദോ​ഷം റാ​യ്​​ബ​റേ​ലി വി​ജ​യ​ത്തോ​ടെ ഒ​രു​​പ​രി​ധി​വ​രെ മാ​യ്ക്കാ​ൻ രാ​ഹു​ലി​ന്​ ക​ഴി​യും. ജ​നം തു​ണ​ച്ചാ​ൽ, റാ​യ്​​ബ​റേ​ലി​യു​ടെ എം.​പി​യാ​യാ​ണ്​ രാ​ഹു​ൽ പാ​ർ​ല​മെ​ന്‍റി​ലു​ണ്ടാ​വു​ക​യെ​ന്ന്​ ഉ​റ​പ്പാ​യി​രി​ക്കെ, വ​യ​നാ​ട്​ സം​ബ​ന്ധി​ച്ച പ്ലാ​ൻ ഹൈ​ക​മാ​ൻ​ഡ്​ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​വ​രം.

രാ​ഹു​ൽ ഒ​ഴി​യു​​മ്പോ​ൾ സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി വ​യ​നാ​ട്ടി​ലെ​ത്താ​നാ​ണ്​ എ​ല്ലാ സാ​ധ്യ​ത​യും. പ്രി​യ​ങ്ക ഇ​പ്പോ​ൾ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്കു​ന്ന​ത്​ അ​തി​നു​​വേ​ണ്ടി​യാ​ണ്. മി​ക​ച്ച വി​ജ​യം ഉ​റ​പ്പു​ള്ള വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക​യു​ടെ ആ​ദ്യ അ​ങ്കം ഗം​ഭീ​ര​മാ​ക്കാ​മെ​ന്നും ഹൈ​ക​മാ​ൻ​ഡ്​ ക​ണ​ക്കു​കൂ​ട്ടു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ വ​യ​നാ​ട്​ സീ​റ്റി​നാ​യി മു​സ്​​ലിം ലീ​ഗ്​ അ​വ​കാ​ശ​വാ​ദം പ​റ​ഞ്ഞു​വെ​ച്ച​താ​ണ്. രാ​ഹു​ൽ വ​യ​നാ​ട്​ ഒ​ഴി​യു​മ്പോ​ൾ വീ​ണ്ടു​മൊ​രി​ക്ക​ൽ കൂ​ടി മൂ​ന്നാം സീ​റ്റ്​ അ​വ​കാ​ശ​വാ​ദം ലീ​ഗ്​ ഉ​യ​ർ​ത്തു​മോ​യെ​ന്ന​താ​ണ്​ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam