അമേഠിയില്‍ രാഹുല്‍ ഗാന്ധി; ഇന്ന് റോഡ് ഷോ

MAY 3, 2024, 5:55 AM

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയേക്കും. ഇന്ന് രാഹുലിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ റോഡ് ഷോ നടത്തിയേക്കുമെന്നാണ് സൂചന. റോഡ്‌ഷോയുടെ ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. എന്നാല്‍ റായ്ബറേലിയില്‍ മത്സരിക്കാനില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്രിയങ്ക ഗാന്ധി.

രാഹുല്‍ അമേഠിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം നടന്നിരുന്നു. വോട്ടെടുപ്പ് നടന്ന വയനാട്ടിലെ സിറ്റിങ് മണ്ഡലത്തിന് പുറമെയാണ് രാഹുല്‍ അമേഠിയിലും കോണ്‍ഗ്രസിനായി സ്ഥാനാര്‍ഥിയാകുന്നത്.

അമേഠിയില്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ചയാണ്. തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20 നാണ് ഇരു മണ്ഡലങ്ങളിലെയും വോട്ടെടുപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam