'സ്വന്തമായി ഒരു സൈക്കിൾ പോലുമില്ല, അഴിമതി ആരോപണമില്ലാത്തതിന് കാരണം ജനങ്ങളുടെ അനുഗ്രഹം'

MAY 5, 2024, 2:40 PM

റാഞ്ചി: അഴിമതിരഹിത ഭരണമാണ് ബിജെപി സർക്കാർ നടത്തുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹം കൊണ്ട്  തനിക്കെതിരെ അഴിമതി ആരോപണങ്ങളൊന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

25 വർഷമായി ഞാൻ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും രാജ്യത്തെ സേവിക്കുന്നു. എനിക്കെതിരെ അഴിമതിയാരോപണങ്ങളൊന്നും ഉണ്ടാകാത്തതിന് കാരണം നിങ്ങളുടെ അനുഗ്രഹമാണ്'- ജാർഖണ്ഡിലെ പലാമുവിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.

500 വർഷങ്ങൾക്ക് ശേഷം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതും ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും തന്റെ ഭരണത്തിലെ നാഴികകല്ലുകളാണ്.

vachakam
vachakam
vachakam

ജെഎംഎം-കോൺഗ്രസ് നേതാക്കൾ അഴിമതിയിലൂടെ വൻതോതിൽ സ്വത്ത് സമ്പാദിക്കുന്നുവെന്നും തനിക്ക് സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ബിജെപി ​സര്‍ക്കാര്‍ നൽകിയ സേവനങ്ങള്‍ മോദി എണ്ണിപ്പറഞ്ഞു. ഓരോ ഇന്ത്യക്കാരൻ്റെയും ക്ഷേമത്തിനായി താൻ പ്രവർത്തിക്കുമെന്ന് പറഞ്ഞ മോദി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ജനങ്ങളുടെ പിന്തുണ വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam