ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചവരെ രക്ഷിക്കാനാണ് റെയില്‍വേ മന്ത്രിയായിരുന്ന ലാലു ശ്രമിച്ചതെന്ന് മോദി

MAY 4, 2024, 7:53 PM

പട്‌ന: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലാലു പ്രസാദ് യാദവിനെ കടന്നാക്രമിക്കാനാണ് ഗോധ്ര വിഷയം പ്രധാനമന്ത്രി ഉപയോഗിച്ചത്. 

2002 ല്‍ 'സോണിയ മാഡ'ത്തിന്റെ ഭരണകാലത്ത് ഗോധ്രയില്‍ 60 ലധികം കര്‍സേവകരെ ജീവനോടെ കത്തിച്ചതിന് ഉത്തരവാദികളായവരെ രക്ഷിക്കാനാണ് ആര്‍ജെഡി അധ്യക്ഷനും അന്നത്തെ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് ശ്രമിച്ചതെന്ന് മോദി പറഞ്ഞു.

2002ലെ ഗോധ്ര ട്രെയിന്‍ തീവെപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു. ബിഹാറിലെ ദര്‍ബംഗയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തിന് ഉത്തരവാദികളായവരെ രക്ഷിക്കാന്‍ ബിഹാറിലെ ഷെഹ്സാദയുടെ (രാജകുമാരന്‍-തേജസ്വി യാദവ്) പിതാവ് ശ്രമിച്ചത് ഈ പ്രീണന രാഷ്ട്രീയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

''കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് അന്ന് റെയില്‍വേ മന്ത്രിയായിരുന്നു. അദ്ദേഹം ഒരു അന്വേഷണ കമ്മറ്റി രൂപീകരിക്കുകയും ഭയാനകമായ കുറ്റകൃത്യത്തിലെ കുറ്റവാളികളെ കുറ്റവിമുക്തരാക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ കോടതി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു,'' മോദി പറഞ്ഞു. 

എസ്‌സി, എസ്ടി, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള സംവരണം മുസ്ലീങ്ങള്‍ക്കായി വകമാറ്റാനാണ് ഇന്ത്യ മുന്നണി ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. ' ഇത് ഡോ. ബാബാസാഹെബ് അംബേദ്കറുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ്, അവരാരും മതപരമായ സംവരണത്തെ അനുകൂലിച്ചിരുന്നില്ല,' മോദി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam