ബാഗേജ് നയം പരിഷ്കരിച്ച് എയർ ഇന്ത്യ;  യാത്രക്കാര്‍ക്ക് തിരിച്ചടി

MAY 5, 2024, 2:35 PM

ന്യൂഡൽഹി: യാത്രക്കാർക്ക് തിരിച്ചടിയായി എയർ ഇന്ത്യ സൗജന്യ ബാഗേജ് ഭാരം പരിഷ്കരിച്ചു. ആഭ്യന്തര വിമാനങ്ങളിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജുകളുടെ ഭാരം പുനർനിർണയിക്കാനാണ് എയർ ഇന്ത്യയുടെ പുതിയ തീരുമാനം.

ഇനി മുതൽ ഇക്കണോമി ക്ലാസ്, ഇക്കണോമി കംഫർട്ട്, കംഫർട്ട് പ്ലസ് നിരക്കുകൾക്കായി 15 കിലോ ചെക്ക്-ഇൻ ബാഗേജ് മാത്രമേ സൗജന്യമായി അനുവദിക്കൂ. നേരത്തെ ഇത് 20 കിലോയായിരുന്നു.

എന്നാല്‍, ഇക്കണോമി ഫ്ലെക്സിനു കീഴില്‍ ഉയര്‍ന്ന നിരക്ക് നല്‍കുന്ന യാത്രക്കാര്‍ക്ക് 25 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം.  2022ല്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനുമുമ്പ് സൗജന്യ ബാഗേജ് അലവന്‍സ് 25 കിലോയിരുന്നു. ഇത് 2023ല്‍ 20 കിലോയായി കുറച്ചു.

vachakam
vachakam
vachakam

ഇപ്പോള്‍ 15 കിലോയായി നിജപ്പെടുത്തിയതോടെ എയര്‍ ഇന്ത്യയുടെ സൗജന്യ ബാഗേജ് അലവന്‍സ് മറ്റ് എയര്‍ലൈനുകള്‍ക്കു തുല്യമായി. വിമാനക്കമ്പനികള്‍ കുറഞ്ഞത് 15 കിലോഗ്രാം സൗജന്യ ചെക്ക് ഇന്‍ ബാഗുകള്‍ കൊണ്ടുപോകാന്‍ യാത്രക്കാരെ അനുവദിക്കണമെന്നാണ് സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡലറക്ടറേറ്റ് അനുശാസിക്കുന്നത്.

എന്നാല്‍, ഇതിന് വിപരീതമായി സൗജന്യ ബാഗേജ് അലവന്‍സ് വെട്ടിക്കുറയ്ക്കല്‍, അധിക ബാഗുകള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കല്‍ തുടങ്ങി ബാഗേജ് നയങ്ങള്‍ എയര്‍ലൈനുകള്‍ നിരന്തരം പരിഷ്‌കരിക്കാറുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam