മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവും സഹോദരങ്ങളും; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ 

MAY 5, 2024, 3:24 PM

ഛത്തീസ്ഗഡിൽ മകളെ പീഡിപ്പിച്ചയാളെ കൊന്ന് കെട്ടിത്തൂക്കി മാതാവും സഹോദരങ്ങളും. ഛത്തീസ്ഗഡിലെ പ്രതാപ് പൂരിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സഞ്ജയ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തുടർന്ന് മാതാവും സഹോദരങ്ങളും സൂരജ്‌പൂർ പൊലീസിന്റെ പിടിയിലാണ്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊല്ലപ്പെട്ടയാൾ പലപ്പോഴും ശല്യം ചെയ്യാറുണ്ടെന്നും മെയ് ഒന്നിന് രാത്രി പെൺകുട്ടികളിലൊരാളെ ആളൊഴിഞ്ഞ വീട്ടിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും വീട്ടുകാർ പറയുന്നു. മരിച്ചയാളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചും മർദനവും മൂലമുള്ള മരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam