പ്രജ്വല്‍ രേവണ്ണ മസ്കറ്റില്‍; പോളിംഗിന് ശേഷം കീഴടങ്ങും

MAY 5, 2024, 3:23 PM

ബംഗളൂരു: ലൈംഗിക പീഡനക്കേസിന് പിന്നാലെ രാജ്യം വിട്ട കർണാടക എംപിയും നിലവില്‍ ഹാസൻ മണ്ഡളത്തിലെ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണ ഉടൻ കീഴടങ്ങില്ല.

കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ആരോപണത്തോടെ ജർമനിയിലേക്ക് കടന്ന പ്രജ്വല്‍ ഇന്ന് പുലർച്ചെ ഒമാനിലെ മസ്കറ്റില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് പ്രജ്വല്‍ മത്സരിക്കുന്ന ഹാസൻ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ മൂന്നാംഘട്ട പോളിംഗ്. ഇതിന് ശേഷം മംഗളൂരുവില്‍ എത്തി കീഴടങ്ങാനാണ് തീരുമാനം.

vachakam
vachakam
vachakam

Readmore: എല്ലാം വഴികളും അടഞ്ഞു; ലൈംഗികാതിക്രമ കേസിൽ പ്രജ്വൽ രേവണ്ണ കീഴടങ്ങിയേക്കും

ജെഡിഎസ് നേതാവ് എച്ച്‌.ഡി.ദേവഗൗഡയുടെ കൊച്ചുമകനായ പ്രജ്വലിനെതിരേ ഗുരുതര ലൈംഗിക പീഡന പരാതി ഉയർന്നതോടെ സഖ്യകക്ഷിയായ ബിജെപി കൂടി പ്രതിരോധത്തിലായിരുന്നു.

vachakam
vachakam
vachakam

അതേസമയം ശനിയാഴ്ച അറസ്റ്റിലായ പ്രജ്വലിന്‍റെ പിതാവ് എച്ച്‌.ഡി.രേവണ്ണയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബലാത്സംഗക്കേസിന് പുറമേ തട്ടിക്കൊണ്ടുപോകല്‍ കേസും രേവണയ്ക്ക് മേല്‍ ചുമത്തുമെന്നാണ് വിവരം. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയാല്‍ രേവണ്ണ തിങ്കളാഴ്ച തന്നെ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam