കരയുന്ന കാലം പോയി, ഇത് പുതിയ ഇന്ത്യ; വീട്ടില്‍ കയറി അടിക്കും: മോദി

MAY 4, 2024, 6:01 PM

റാഞ്ചി: തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷം ആഗോള വേദികളില്‍ ഞ്ഞു നിലവിളിക്കുകയാണ് ഭീരുക്കളായ കോണ്‍ഗ്രസിന്റെ സര്‍ക്കാരുകള്‍ ചെയ്തിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഭരണത്തിന് കീഴില്‍ സ്ഥിതി മാറിയെന്നും പാകിസ്ഥാന്‍ ഇപ്പോള്‍ സഹായത്തിനായി കരയുകയും നിലവിളിക്കുകയും ചെയ്യുകയാണെന്നും മോദി അവകാശപ്പെട്ടു. ഝാര്‍ഖണ്ഡിലെ പലാമുവില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി മോദി.

'നേരത്തെ, തീവ്രവാദ ആക്രമണങ്ങള്‍ക്ക് ശേഷം, കോണ്‍ഗ്രസിന്റെ ഭീരു സര്‍ക്കാര്‍ ആഗോള പ്ലാറ്റ്ഫോമില്‍ വിലപിച്ചിരുന്നു. ഇന്ത്യ ആഗോള പ്ലാറ്റ്ഫോമില്‍ വിലപിച്ചിരുന്ന കാലം പോയി, ഇപ്പോള്‍ പാകിസ്ഥാന്‍ കരയുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നു,' മോദി പറഞ്ഞു.

സമാധാനം പ്രതീക്ഷിച്ച് മുന്‍ യുപിഎ സര്‍ക്കാരുകള്‍ പാകിസ്ഥാനിലേക്ക് പ്രണയലേഖനങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ അയല്‍ രാജ്യം പ്രതികരണമായി കൂടുതല്‍ തീവ്രവാദികളെ അയക്കുകയാണ് ചെയതതെന്നും മോദി പറഞ്ഞു.

vachakam
vachakam
vachakam

'ഇന്നത്തെ ഇന്ത്യ നയതന്ത്ര രേഖകള്‍ കൈമാറുന്നില്ല. ഇത് പുതിയ ഇന്ത്യയാണ്, വീട്ടില്‍ കയറി അടിക്കും. നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ പോയ ജാര്‍ഖണ്ഡില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള ആളുകള്‍ അതിര്‍ത്തികളില്‍ രാജ്യത്തിനായി മരിക്കുന്ന ഒരു കാലമുണ്ടായിരുന്നു,' അദ്ദേഹം പറഞ്ഞു. 

സര്‍ജിക്കല്‍ സ്ട്രൈക്കില്‍ കുലുങ്ങിയ പാകിസ്ഥാന്‍ നേതാക്കള്‍ 'ഷഹ്സാദ' (രാജകുമാരന്‍) അടുത്ത പ്രധാനമന്ത്രിയാകാന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയെ ആക്ഷേപിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാല്‍, ശക്തമായ ഒരു സര്‍ക്കാരിനെയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ മുന്‍ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ മന്ത്രി ചൗധരി ഫവാദ് ഹുസൈന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കോണ്‍ഗ്രസ് നേതാവിനെ അവതരിപ്പിക്കുന്ന വീഡിയോ പങ്കുവെക്കുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി മോദിയുടെ കടന്നാക്രമണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam