തിരിച്ചറിയല്‍ രേഖയില്ല!  വോട്ട് ചെയ്യാനെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മടക്കി അയച്ചു

APRIL 26, 2024, 2:58 PM

കുന്നത്തൂര്‍: തിരിച്ചറിയല്‍ രേഖയില്ലാതെ വോട്ട് ചെയ്യാനെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ പോളിംഗ് ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു. തേവലക്കര ഗേള്‍സ് ഹൈസ്‌ക്കൂള്‍ 131-ാം നമ്പര്‍ ബൂത്തില്‍ രാവിലെയാണ് തിരിച്ചറിയല്‍ രേഖയില്ലാതെ വോട്ട് ചെയ്യാന്‍ എംഎല്‍എ എത്തിയത്.

പിന്നീട് തിരിച്ചറിയല്‍ രേഖയുമായി മടങ്ങിയെത്തിയതോടെയാണ് എഎല്‍എയ്ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചത്. വോട്ട് രേഖപ്പെടുത്താന്‍ വോട്ടേഴ്സ് ഐഡിയില്ലെങ്കില്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ജോബ് കാര്‍ഡ് എന്നിവയിലേതെങ്കിലും ഉപയോഗിക്കാം. ഫോട്ടോ പതിപ്പിച്ച സ്റ്റേറ്റ് ബാങ്ക് പാസ് ബുക്കോ, പോസ്റ്റ് ഓഫിസ് പാസ് ബുക്കോ രേഖയായി ഉപയോഗിക്കാം. ഇതുമല്ലെങ്കില്‍ ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ രേഖയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ ജീവനക്കാര്‍ക്ക് നല്‍കിയ ഫോട്ടോ പതിപ്പിച്ച സര്‍വീസ് ഐഡന്റിറ്റി കാര്‍ഡുകളോ, തൊഴില്‍ വകുപ്പിന് കീഴില്‍ പുറത്തിറക്കിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡോ രേഖയായി ഉപയോഗിക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam