പാകിസ്ഥാന് ആറ്റംബോംബുകളുണ്ട്; നിര്‍ഭാഗ്യവശാല്‍ അവ നമ്മുടെമേല്‍ പതിക്കും: വിവാദ പ്രസ്താവനയുമായി ഫാറൂഖ് അബ്ദുള്ള

MAY 6, 2024, 3:15 PM

ശ്രീനഗര്‍: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പിഒകെ ഇന്ത്യയുമായി ലയിപ്പിക്കുമെന്ന പരാമര്‍ശത്തോട് പ്രതികരിച്ച് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) നേതാവ് ഫാറൂഖ് അബ്ദുള്ള. അങ്ങനെ സംഭവിച്ചാല്‍ പാകിസ്ഥാന്‍ നിശബ്ദത പാലിക്കില്ലെന്ന് അബ്ദുള്ള മുന്നറിയിപ്പ് നല്‍കി. അയല്‍രാജ്യത്തിന് നമ്മുടെ മേല്‍ ഇടാന്‍ ആറ്റം ബോംബുകളുണ്ടെന്നും അബ്ദുള്ള പറഞ്ഞു.

പിഒകെ പിടിച്ചടക്കേണ്ട ആവശ്യമില്ലെന്നും സ്വാഭാവികമായും ആ പ്രദേശം ഇന്ത്യയിലേക്ക് ലയിച്ചു ചേരുമെന്നും ഞായറാഴ്ച രാജ്നാഥ് സിംഗ് വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോടാണ് ഫാറൂഖിന്റെ പ്രതികരണം.

''പ്രതിരോധ മന്ത്രി അത് പറയുന്നുണ്ടെങ്കില്‍ മുന്നോട്ട് പോകൂ, ഞങ്ങള്‍ ആരെയാണ് തടയേണ്ടത്? എന്നാല്‍ ഓര്‍ക്കുക, അവരും (പാകിസ്ഥാന്‍) വളകള്‍ ധരിച്ചിട്ടില്ല. ആറ്റം ബോംബുകള്‍ ഉണ്ട്, നിര്‍ഭാഗ്യവശാല്‍, ആ ആറ്റം ബോംബ് നമ്മുടെമേല്‍ പതിക്കും.' അബ്ദുള്ള മുന്നറിയിപ്പ് നല്‍കി.

vachakam
vachakam
vachakam

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പാകിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ബിജെപിയും സഖ്യകക്ഷികളും ആരോപിച്ചു. ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് പാകിസ്ഥാനെ കുറിച്ച് നല്ല മതിപ്പാണെന്ന് ബിജെപി നേതാവ് സുധാന്‍ഷു ത്രിവേദി പറഞ്ഞു.

'ഇതുവരെ, പാക്കിസ്ഥാനിലെ ചില ഭീകര നേതാക്കള്‍ തങ്ങളുടെ പക്കല്‍ ആറ്റംബോംബുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍, ഇന്ത്യ ബ്ലോക്കിന്റെ മുതിര്‍ന്ന നേതാവും മുന്‍നിര നേതാവുമായ ഫാറൂഖ് അബ്ദുള്ളയും അതുതന്നെയാണ് പറയുന്നത്, '' ത്രിവേദി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam