ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദം മോദിയുടെ ദിവാസ്വപ്നമെന്ന് പട്‌നായിക്

MAY 6, 2024, 6:06 PM

ഭുവനേശ്വര്‍: ഒഡീഷയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദിവാസ്വപ്നമാണെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) തലവനുമായ നവീന്‍ പട്നായിക്. 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെക്കുറിച്ച് തന്റെ വിശ്വസ്ത സഹായിയും പിന്‍ഗാമിയുമായ വികെ പാണ്ഡ്യന്റെ ചോദ്യത്തിന് മറുപടിയായാണ് മോദി ദിവാസ്വപനം കാണുകയാണെന്ന് പട്‌നായിക് തിരിച്ചടിച്ചത്.

ഒഡീഷയിലെ ബിജെഡി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്നും സംസ്ഥാനത്തിന്റെ സംസ്‌കാരം മനസ്സിലാക്കുന്ന മുഖ്യമന്ത്രിയെ ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞിരുന്നു. 

ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മോദിയുടെ വരവോടെ ചൂടു പിടിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 13 മുതല്‍ ജൂണ്‍ 1 വരെ നാല് ഘട്ടങ്ങളിലായി ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ 3 നാണ് വോട്ടെണ്ണല്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam