'രാഷ്ട്രീയ പാല്‍ക്കുപ്പി': രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് വീണ്ടും പി.വി അന്‍വര്‍

APRIL 24, 2024, 8:41 AM

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി എല്‍ഡിഎഫ് എംഎല്‍എ പി.വി അന്‍വര്‍. 'രാഷ്ട്രീയ പാല്‍ക്കുപ്പി' എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അധിക്ഷേപിച്ചത്. ഗതികെട്ട കോണ്‍ഗ്രസുകാര്‍ക്കും ബോധമില്ലാത്ത ലീഗുകാര്‍ക്കും ഒഴികെ സാധാരണക്കാര്‍ക്ക് രാഹുലിന്റെ രാഷ്ട്രീയ ബോധത്തെ കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ടെന്നും അന്‍വര്‍ പോസ്റ്റില്‍ കുറിച്ചു.


പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ നാട്ടിലെ ഗതികെട്ട കോണ്‍ഗ്രസുകാര്‍ക്കും ബോധമില്ലാത്ത കുറച്ച് ലീഗുകാര്‍ക്കും ഒഴികെ സാധാരണക്കാര്‍ക്ക് പോലും ഇയാളുടെയൊക്കെ രാഷ്ട്രീയ ബോധത്തെ കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ട്. താമസിക്കുന്ന വീട്ടില്‍ നിന്ന് വിളിപ്പാടകലെ രാജ്യത്തെ സംഘ്പരിവാര്‍ ഭരണകൂടത്തെ പിടിച്ച് കുലുക്കി ചരിത്രമായി മാറിയ കര്‍ഷകസമരം മുന്നേറുമ്പോള്‍, അവിടെ ഒന്ന് തിരിഞ്ഞ് നോക്കാതെ നേരേ പട്ടായക്ക് വച്ച് പിടിച്ചിട്ട്, എല്ലാം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി 'വയനാട്ടില്‍ വന്ന് ട്രാക്ടര്‍ റാലി' നടത്തിയ രാഷ്ട്രീയ കോമാളിത്തരത്തിനെ അങ്ങനെ തന്നെയേ കാണുന്നുള്ളൂ.

'രാഷ്ട്രീയ പാല്‍ക്കുപ്പി'...

കഴിഞ്ഞ ദിവസം പാലക്കാട് എടത്തനാട്ടുകരയില്‍ എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പി.വി അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. 'ഗാന്ധി' എന്ന പേര് ചേര്‍ത്ത് ഉച്ചരിക്കാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണെന്നും പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ വിളിക്കൂവെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam