പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐക്ക് നേരെ ആക്രമണം 

MAY 5, 2024, 10:25 PM

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ എസ്ഐക്ക് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. എസ്ഐ ജിയോ സദാനന്ദനാണ് പരിക്കേറ്റത്. 

നെടുമലയിൽ പരസ്യ മദ്യപാനം നടത്തിയത് തടഞ്ഞതിനാണ് ഒരു സംഘം കുപ്പിച്ചില്ല് ഉപയോഗിച്ച് എസ്ഐയെ ആക്രമിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൈക്ക് പരിക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

അതേസമയം ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊ‌ർജിതമാക്കി എന്നാണ് പുറത്തു വരുന്ന വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam