കൊച്ചിയില്‍ മോഡല്‍ അല്‍ക്ക ബോണിയടക്കം ആറംഗ ലഹരി സംഘം അറസ്റ്റില്‍

MAY 18, 2024, 3:22 PM

കൊച്ചി: മോഡല്‍ അടക്കം ആറംഗ ലഹരി സംഘം പൊലീസ് പിടിയില്‍. എളമക്കരയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും കൊക്കെയ്ന്‍, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.

വാരാപ്പുഴ സ്വദേശിയും മോഡലുമായ അല്‍ക്കാ ബോണിയടക്കം ആറ് പേരാണ് പൊലീസ് പിടിലായത്. പാലക്കാട്, തൃശൂര്‍ സ്വദേശികളാണ് മറ്റ് പ്രതികള്‍. ഇവരും മോഡലിംഗിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എളമക്കരയിലെ ലോഡ്ജിലെത്തി പൊലീസ് പരിശോധന നടത്തിയത്.

പുസ്തകത്തിലെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. എവിടെ നിന്നാണ് ലഹരി വസ്തുക്കള്‍ ലഭിക്കുന്നതെന്ന് ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഇതില്‍ നിന്നും വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam