കെജ്‌രിവാള്‍ ഒഴിഞ്ഞ വീട്ടിലേക്ക് അതിഷി എത്തുന്നു; പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി

OCTOBER 9, 2024, 6:36 AM

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ഒഴിഞ്ഞ വീട്ടിലേക്ക് താമസിക്കാന്‍ പുതിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷി എത്തുന്നതിനെ വിമര്‍ശിച്ച് ബി.ജെ.പി. തന്റെ മണ്ഡലമായ കല്‍ക്കാജിയിലെ വീട്ടിലാണ് നിലവില്‍ അതിഷിയുടെ വാസം. സിവില്‍ ലൈന്‍സിലെ മുഖ്യമന്ത്രിയുടെ വീട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെജ്രിവാള്‍ ഒഴിഞ്ഞത്.

നവീകരണത്തിന്റെ പേരില്‍ ആഡംബര ബംഗ്ലാവാക്കി മാറ്റാന്‍ കോടികള്‍ ധൂര്‍ത്തടിച്ചെന്ന് ആരോപണമുള്ള വിവാദവസതിയിലെ തട്ടിപ്പുകള്‍ പുറംലോകം കാണാതിരിക്കാനുള്ള നീക്കമാണിതെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തല്‍. വീട് തിടുക്കപ്പെട്ട് അതിഷിക്ക് കൈമാറുന്നത് അഴിമതി പുറത്തുവരാതിരിക്കാനാണോയെന്ന് ബി.ജെ.പി. ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ ചോദിച്ചു. കെജ്രിവാളും കുടുബവും വീടൊഴിഞ്ഞപ്പോള്‍ അധികൃതര്‍ക്ക് താക്കോല്‍ കൈമാറുന്നതായി പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം നടപടിക്രമങ്ങള്‍ പാലിച്ചാണ് അതിഷി സിവില്‍ ലൈന്‍സ് വസതിയിലേക്ക് മാറുന്നതെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam