'ടോപ്പ് 250 ഇന്ത്യൻ' സിനിമകളുടെ ലിസ്റ്റിൽ 35 മലയാള ചിത്രങ്ങൾ

OCTOBER 9, 2024, 6:55 AM

സിനിമാ പ്രേമികളുടെ സജീവ പങ്കാളിത്തമുള്ള ഓൺലൈൻ ഡേറ്റാ ബേസ് ആണ് ഐഎംഡിബി. ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് ഐഎംഡിബി. 

 എല്ലാ ഇന്ത്യൻ ഭാഷാ സിനിമകളിലെയും എക്കാലത്തെയും ചിത്രങ്ങൾ പരിഗണിച്ചുള്ളതാണ് ലിസ്റ്റ്. തങ്ങളുടെ പ്ലാറ്റ്ഫോമിൽ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരാൽ തീരുമാനിക്കപ്പെട്ടതാണ് ലിസ്റ്റ് എന്ന് ഐഎംഡിബി പറയുന്നു. 

ടോപ്പ് റേറ്റഡ് 250 ലിസ്റ്റിലെ 35 ചിത്രങ്ങൾ മലയാളത്തിൽ നിന്നുള്ളതാണ്. എക്കാലത്തെയും മലയാള സിനിമകൾ ഈ ലിസ്റ്റിലുണ്ട്.  ലിസ്റ്റിൽ ഏറ്റവും മുൻപിലുള്ള മലയാള ചിത്രം ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോം ആണ്. നിലവിൽ എട്ടാം സ്ഥാനത്താണ് ചിത്രമുള്ളത്.

vachakam
vachakam
vachakam

മോഹൻലാൽ ചിത്രം മണിച്ചിത്രത്താഴും ഫഹദ് ഫാസിൽ ചിത്രം കുമ്പളങ്ങി നൈറ്റ്സുമാണ് ഹോമിന് പിന്നിൽ സ്ഥാനം പിടിച്ച മലയാള ചിത്രങ്ങൾ. മണിച്ചിത്രത്താഴ് ഒൻപതാം സ്ഥാനത്തും കുമ്പളങ്ങി നൈറ്റ്സ് പതിനാലാം സ്ഥാനത്തുമാണുള്ളത്. അങ്കമാലി ഡയറീസ് ആണ് ഏറ്റവും അവസാനമുള്ള ചിത്രം 248ാം സ്ഥാനത്താണ് ചിത്രമുള്ളത്. മമ്മൂട്ടിയുടെ ഒരു സിനിമയാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് ആണ് ലിസ്റ്റിലുള്ള ഏക മമ്മൂട്ടി ചിത്രം. 180ാം സ്ഥാനത്താണ് ചിത്രമുള്ളത്.

ബോളിവുഡ് ചിത്രം 12 ത്ത് ഫെയിൽ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ആദ്യം പത്തിൽ നാല് തമിഴ് സിനിമകളാണുള്ളത്. മണിരത്നം സംവിധാനം ചെയ്ത നായകൻ മൂന്നാം സ്ഥാനത്തും വിജയ് സേതുപതി ചിത്രം മഹാരാജ പത്താം സ്ഥാനത്തുമാണുള്ളത്. അൻപേ ശിവം അഞ്ചാം സ്ഥാനത്തും മാരി സെൽവരാജ് ചിത്രം പരിയേറും പെരുമാൾ ആറാം സ്ഥാനത്തുമുണ്ട്. ആമിർ ഖാൻ ചിത്രം ത്രീ ഇഡിയറ്സ് ഏഴാം സ്ഥാനത്തുണ്ട്.


vachakam
vachakam
vachakam

ലിസ്റ്റിൽ എത്രാമത് എന്ന നമ്പറും ഏത് ചിത്രം എന്നതുമാണ് ചുവടെ. 

8. ഹോം

9. മണിച്ചിത്രത്താഴ്

vachakam
vachakam
vachakam

14. കുമ്പളങ്ങി നൈറ്റ്സ്

15. കിരീടം

17. സന്ദേശം

26. ദൃശ്യം 2

29. നാടോടിക്കാറ്റ്

36. ദൃശ്യം

45. ബാം​ഗ്ലൂര് ഡെയ്സ്

48. പ്രേമം

49. ദേവാസുരം

56. ചിത്രം

72. സ്ഫടികം

84. മഞ്ഞുമ്മൽ ബോയ്സ്

88. ജന ​ഗണ മന

103. മഹേഷിൻറെ പ്രതികാരം

107. 2018

111. ഉസ്താദ് ഹോട്ടൽ

144. ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

168. നായാട്ട്

172. അയ്യപ്പനും കോശിയും

177. ചാർലി

180. പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻറ്

182. തൊണ്ടിമുതലും ദൃക്സാക്ഷിയും

186. ടേക്ക് ഓഫ്

197. ഹൃദയം

199. ട്രാഫിക്

200. ആൻഡ്രോയ്സ് കുഞ്ഞപ്പൻ വെർഷൻ 5.25

213. അഞ്ചാം പതിരാ

216. ജോസഫ്

218. മെമ്മറീസ്

221. മാലിക്

235. മുംബൈ പൊലീസ്

247, മുകുന്ദനുണ്ണി അസോസിയേറ്റ്സ്

248. അങ്കമാലി ഡയറീസ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam