കരീന കപൂര്‍ നായികയായ ചിത്രം 'ദ ബക്കിംഗ്ഹാം മര്‍ഡേഴ്സ്' തിയറ്ററുകളില്‍ പരാജയത്തിലേക്ക് നീങ്ങിയെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷൻ നേടാനായില്ല. 'ദ ബക്കിംഗ്ഹാം മര്‍ഡേഴ്സ്' വൈകാതെ ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബറില്‍ റിലീസ് ചെയ്യുമെങ്കിലും ഇതുവരെ തിയ്യതി പുറത്തുവിട്ടിട്ടില്ല. ദ ബക്കിംഗ്ഹാം മര്‍ഡേഴ്സ് 15 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്.
കൊലപാതക രഹസ്യങ്ങളുള്ള ചിത്രമാണ്. സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്സ്.
കരീന കപൂര്‍ നായികയായി അടുത്തിടെ വന്ന ക്രൂ ഹിറ്റായിരുന്നു കൃതി സനോണും തബുവും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം രാജേഷ് കൃഷ്‍ണനാണ്. ആഗോളതലത്തില്‍ ക്രൂ ആകെ 150 കോടി രൂപയിലധികം നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്