‘ആട്’ സിനിമയുടെ മൂന്നാം ഭാഗം തിരക്കഥ പൂർത്തിയാക്കി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഏറെ പ്രേക്ഷക പ്രീതി നേടിയതായിരുന്നു ജയസൂര്യ ചിത്രം ആടിന്റെ രണ്ട് ഭാഗങ്ങളും.
‘ആട് 3 - വൺ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രം സൂചിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ചു നാളായി.. വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വർത്തമാനത്തിലൂടെയുള്ള സഫറിംഗ്..!! ഒടുവിൽ അവർ അതിമനോഹരമായൊരു 'ലാസ്റ്റ് റൈഡിന്' ഒരുങ്ങുകയാണ്', എന്നാണ് അപ്ഡേറ്റ് പങ്കിട്ട് മിഥുൻ കുറിച്ചത്.
ഫ്രൈഡൈ ഫിലിംസിൻറെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന സിനിമയാണ് ആട് ഫ്രാഞ്ചൈസികൾ. ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവർ ആട് 3യിൽ പ്രധാന വേഷങ്ങളിൽ എത്തും. മറ്റ് അപ്ഡേറ്റുകൾ ഒന്നും തന്നെ വന്നിട്ടില്ല. എന്തായാലും നിലവിൽ പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയ്ക്ക് വലിയൊരു മാറ്റം സമ്മാനിക്കാൻ ആട് 3യ്ക്ക് സാധിക്കുമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ.
2015ൽ ആണ് ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ആട്- ഒരു ഭീകരജീവിയാണ് എന്നായിരുന്നു ചിത്രത്തിൻറെ പേര്. തിയറ്ററിൽ ഹിറ്റായില്ലെങ്കിലും സോഷ്യൽ മീഡിയ ചിത്രം ആഘോഷിച്ചു. പിന്നാലെ 2017ൽ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തിയറ്ററിലും ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്