കണ്ടല ബാങ്ക് തിരിമറി: ഭാസുരാംഗനിൽ നിന്ന് 5.11 കോടി രൂപയുടെ സർചാർജ്‌ ഈടാക്കാൻ നടപടി 

OCTOBER 9, 2024, 6:24 AM

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ  ബാങ്കിന്റെ  മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനു മേൽ ചുമത്തിയ 5 .11 കോടി  രൂപയുടെ സർചാർജ് ഈടാക്കാനുള്ള നടപടിയിലേക്ക്  സഹകരണ വകുപ്പ്. 

 നൂറു കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് കണ്ടല സർവീസ് സഹകരണ ബാങ്കിൽ കണ്ടെത്തിയത്. 

പത്തു മാസത്തിലേറെയായി ജയിലിലുള്ള ഭാസുരാംഗന്റെ വാദം കേൾക്കാൻ അനുമതി തേടി വകുപ്പ് ജോയിന്റ് റജിസ്ട്രാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി. 

vachakam
vachakam
vachakam

 ബാങ്ക് ഭരണ സമിതി അംഗങ്ങൾക്കും സെക്രട്ടറിമാർക്കുമെതിരെ ബഡ്സ് ആക്ട് അനുസരിച്ച് റിക്കവറി നടപടിക്ക് ഉത്തരവായിരുന്നു. മുൻ ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറിമാർ എന്നിവർ അടക്കം  21 പേരുടെ വസ്തുവകകൾ, വാഹനങ്ങൾ, നിക്ഷേപങ്ങൾ എന്നിവ പിടിച്ചെടുക്കാനും ഇടപാടുകൾ മരവിപ്പിക്കാനുമാണ് നിർദേശം. ഇവ ലേലം ചെയ്ത് നിക്ഷേപകരുടെ തുക തിരികെ നൽകുന്നതിനുള്ളതാണ് ബഡ്സ് ആക്ട് (ബാനിങ് ഓഫ് അൺ റഗുലേറ്റഡ് ഡിപ്പൊസിറ്റ് സ്കീം).  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam