സൈബർ ആക്രമണത്തിൽ സഹികെട്ടു ;  കുടുംബവുമൊത്ത് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലെന്ന് മനാഫ് 

OCTOBER 9, 2024, 6:40 AM

കോഴിക്കോട്:  സൈബർ ആക്രമണത്തിൽ സഹികെട്ട് മനാഫ്.  സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം തുടരുന്നതിനാൽ കൺമുൻപിൽ കുടുംബം തകരുന്നത് കാണേണ്ടി വരികയാണെന്നും  താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ എത്തിയെന്നും മനാഫ് പറയുന്നു. 

 സൈബർ ആക്രമണങ്ങൾക്കെതിരേ നടപടി ആവശ്യപ്പെട്ട് സെപ്റ്റംബർ രണ്ടിന് താൻ കോഴിക്കോട് പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ നടപടി വൈകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക്   അയച്ചു നൽകിയ കത്തിലാണ് വൈകാരികമായ പരാമർശങ്ങളുള്ളത്.

 ചില യൂട്യൂബ് ചാനലുകൾ തന്നെയും കുടുംബത്തെയും അർജുൻറെ കുടുംബത്തേയും എൻറെ മതവിശ്വാസത്തെയും നിരന്തരം അവഹേളിച്ച് വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

ഓഗസ്റ്റ് രണ്ടാം തീയതിയാണ് പരാതി നൽകിയത്. എന്നാൽ ഇന്നേ വരെ ആ പരാതിയിൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അർജുൻറെ മരണത്തിൽ മാനസികമായി തളർന്ന വേളയിലും എനിക്കെതിരെ വിദ്വേഷ പ്രചാരണം തുടരുകയാണെന്ന് മനാഫ് മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു.


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam