വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം 

OCTOBER 8, 2024, 10:38 PM

ആലപ്പുഴ: വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം.

തൊണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്ബ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകൻ കബീറാണ് (52) മരിച്ചത്. അവലൂക്കുന്ന് കിഴക്കേടത്ത് വീട്ടില്‍ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് 10-ാം വാർഡില്‍ മുരിക്കുലം വീട്ടില്‍ നവാസ് (52) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം ഉണ്ടായത്. കബീർ തനിച്ചായിരുന്നു. താമസം. മൂവരും ചേർന്ന് സംഭവ ദിവസം മദ്യപിച്ചിരുന്നു. കബീറിന്റെ ബൈക്ക് വില്‍ക്കാൻ മുൻകൂർ 2000 രൂപ വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടാകുകയും പിടിച്ചു തള്ളലില്‍ അക്വേറിയത്തില്‍ ഇടിച്ചു കബീറിനു ആഴത്തില്‍ മുറിവുണ്ടായി. കുഞ്ഞുമോനും നവാസും ചേർന്ന് കബീറിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

vachakam
vachakam
vachakam

തിങ്കളാഴ്ച തുടരന്വേഷണത്തിന് എത്തിയ പൊലീസിനോട് നാട്ടുകാരില്‍ ചിലർ കൊലപാതകമാണെന്ന് മൊഴി നല്‍കുകയായിരുന്നു. തുടർന്ന് കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊല നടത്തിയതായി ഇരുവരും സമ്മതിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam