മാട്രിമോണിയല്‍ ആപ്പിൽ യുവതിയുടെ ഫോട്ടോ കണ്ട് വിവാഹ അഭ്യര്‍ഥന നടത്തി; കാസര്‍കോട്ടെ യുവാവിന് നഷ്ടമായത് 5.67 ലക്ഷം രൂപ

OCTOBER 8, 2024, 10:46 PM

കാസര്‍കോട്: മാട്രിമോണിയല്‍ ആപിലൂടെ പരിചയപ്പെട്ട, ഇംഗ്ലണ്ടില്‍ ജ്വലറിയില്‍ ജോലി ചെയ്യുന്ന പ്രിയങ്ക എന്ന് പരിചയപ്പെടുത്തിയ യുവതി കാസർകോട് സ്വദേശിയായ യുവാവിന്റെ 5,67,299 രൂപ തട്ടിയെടുത്തതായി പരാതി. കുമ്പഡാജെ മൗവ്വാര്‍ ഗോസാഡയിലെ പി അശ്വിനാണ് ചതിയിൽ പെട്ട് പണം നഷ്ടമായത്.

അവിവാഹിതനായ അശ്വിന്‍ കന്നഡ മാട്രിമോണിയല്‍ ആപ് വഴിയാണ് പ്രിയങ്കയെന്ന യുവതിയെ പരിചയപ്പെട്ടത്. പിന്നീട് വാട്സ് ആപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. 

യുവാവിനോട് ഇംഗ്ലണ്ടിലാണ് താമസമെന്നാണ് യുവതി പറഞ്ഞത്. മലയാളത്തിലാണ് സംസാരിച്ചതെന്നും ഒരു തവണ യുവതി തന്നെ വീഡിയോ കോള്‍ വിളിച്ചിരുന്നതായും ഇവരുടെ ഫോടോ തനിക്ക് അയച്ചിരുന്നതായും വീഡിയോ കോളില്‍ സംസാരിച്ച യുവതിയുടെ ഫോടോ തന്നെയാണ് ഇതെന്നും അശ്വിൻ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

ഇതിനിടയില്‍ യുവാവിന്റെ പേരില്‍ ഐഫോണ്‍, ലാപ്ടോപ്, ഷാംപൂ, സോപ് തുടങ്ങി ഒരുപാട് സാധനങ്ങള്‍ കൊറിയർ വഴി അയച്ചിട്ടുണ്ടെന്നും ലാപ്ടോപിന്റെ അടിയില്‍ 30 ലക്ഷം രൂപയുടെ ഡോളർ വെച്ചിട്ടുണ്ടെന്നും ഇത് അയക്കാനുള്ള ചിലവിലേക്കായി യുവതിയുടെ നിർദേശപ്രകാരം 5,67,299 രൂപ അയച്ചുകൊടുത്തതായും അശ്വിൻ വ്യക്തമാക്കുന്നു.

2023 ഡിസംബര്‍ 28 മുതല്‍ 2024 ജനുവരി എട്ടുവരെയുള്ള തീയതികളിലാണ് ഇത്രയും പണം യുവതി നല്‍കിയ വിവിധ അകൗണ്ടുകളിലേക്ക് അയച്ചുകൊടുത്തത്. പണം അയച്ച ശേഷം യുവതിയെ കുറിച്ച്‌ വിവരമൊന്നും ഇല്ലാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam