ഹരിയാനയില്‍ വിനേഷ് ഫോഗട്ട് മുന്നില്‍; ആദ്യ ഫലങ്ങളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റം

OCTOBER 8, 2024, 8:56 AM

ന്യൂഡല്‍ഹി:  ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യ ഫല സൂചനകള്‍ കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം. ഹരിയാനയില്‍ വിനേഷ് ഫോഗട്ട് മുന്നേറ്റം തുടരുന്നു. ജമ്മു കശ്മീരില്‍ സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 1 വരെ മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നതെങ്കില്‍, ഹരിയാനയില്‍ ഒക്ടോബര്‍ 5ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹരിയാനയില്‍, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള ആദ്യത്തെ പ്രധാന മത്സരമാണിത്. ജമ്മു കശ്മീരില്‍ 873 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്, ഹരിയാനയില്‍ 1,031 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam