ജമ്മു-കാശ്മീര്‍, ഹരിയാന ജനവിധി ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ എട്ടോടെ

OCTOBER 8, 2024, 5:30 AM

ന്യൂഡല്‍ഹി: ഹരിയാന, ജമ്മു-കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച അറിയാം. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പന്ത്രണ്ടോടെ കൃത്യമായ ഫലസൂചന ലഭിക്കും.

90 സീറ്റ് വീതമുള്ള ഹരിയാനയിലും ജമ്മു-കാശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനുമാണ് എക്‌സിറ്റ് പോള്‍ സാധ്യത പ്രവചിച്ചതെങ്കിലും ബി.ജെ.പി ക്യാമ്പുകളും പ്രതീക്ഷയിലാണ്. ഹരിയാനയില്‍ ഇത്തവണയും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി അവകാശപ്പെട്ടു. വന്‍ഭൂരിപക്ഷത്തോടെ ഹരിയാനയില്‍ വിജയിക്കുമെന്ന് പാര്‍ട്ടി നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയും പറഞ്ഞു.

49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. ജമ്മു-കശ്മീരില്‍ ഇന്ത്യാ സഖ്യത്തിന് എക്‌സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ച് പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam