വെട്ടിച്ചുകളിച്ച് എസ്.യു.വി കടയിലേക്ക് ഇടിച്ചു കയറി; വണ്ടിയേയും ഡ്രൈവറേയും നാട്ടുകാര്‍ പഞ്ഞിക്കിട്ടു

OCTOBER 7, 2024, 10:38 AM

ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ ഒരു അപകടമാണ് ഇപ്പോള്‍ ചര്‍ച്ച.  മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് എസ്.യു.വിയുടെ ഇടുങ്ങിയ റോഡിലൂടെ അമിതവേഗത്തില്‍ പോയപ്പോഴാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ പോകുന്ന സ്‌കോര്‍പിയോ എതിരേ എത്തിയ ബൈക്കിനെ കണ്ടതോടെ നിര്‍ത്താന്‍ സാധിക്കാതെ വെട്ടിക്കുകയും തുടര്‍ന്ന് വാഹനം മറ്റൊരു ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് ഒരു കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഈ റോഡിലൂടെ ആളുകള്‍ നടക്കുകയും ഇരുചക്ര വാഹനങ്ങള്‍ കടന്നുപോകുകയും ചെയ്യുന്നുണ്ട്.

പാണ്ഡില്‍ ഗുജാര്‍ എന്നാണ് വാഹനമോടിച്ചിരുന്ന ആളുടെ പേര്. വാഹനം ഇടിച്ചുകയറിയ കട പൂര്‍ണമായും നശിച്ചു. അമിതവേഗത്തില്‍ ഓടിച്ചതിനാലാണ് ആദ്യ വെട്ടിക്കലില്‍ തന്നെ വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടത്. ഇതോടെ ഏതിരേ വന്ന മറ്റൊരു ബൈക്കിനെയും സ്‌കോര്‍പിയോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ ബൈക്ക് ഓടിച്ചിരുന്ന പ്രകാശ് എന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും നിര്‍ത്താന്‍ സാധിക്കാതിരുന്ന സ്‌കോര്‍പിയോ സമീപത്തെ ഒരു കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുണ്ട്.

അപകടത്തിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്നവരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് കൈയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതോടെ ക്ഷുഭിതരായ നാട്ടുകള്‍ അപകടത്തില്‍പ്പെട്ട സ്‌കോര്‍പിയോ പൂര്‍ണമായും നശിപ്പിക്കുകയായിരുന്നു. ചുറ്റികയും വടിയും ഇഷ്ടികകളും ഉപയോഗിച്ച് വാഹനത്തിന്റെ എല്ലാ ഗ്ലാസുകളും തകര്‍ക്കുകയും ഡോറുകളും മറ്റും ഇടിച്ച് ചളുക്കുകയും ചെയ്തു. ഈ വാഹനത്തിന്റെ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ളയും നാട്ടുകാര്‍ തകര്‍ക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അക്രമാസക്തരായ നാട്ടുകാരെ പിരിച്ചുവിട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam