സെന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിനെതിരായ വിവാദ പരാമ‍ർശം; ആർഎസ്എസ് മുൻ മേധാവിക്കെതിരെ പ്രതിഷേധം  

OCTOBER 7, 2024, 7:31 AM

പനജി: ഗോവയിലെ ആർഎസ്എസ് മുൻ മേധാവി സുഭാഷ് വെലിങ്കർക്കെതിരെ ശക്തമാകുന്നു. ഗോവയിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രതിഷേധം.  കഴിഞ്ഞദിവസം പൊതുപരിപാടിയിൽ പ്രസംഗിക്കവേയായിരുന്നു അദ്ദേഹം വിവാദ പരാമർശം നടത്തിയത്. 

ഗോവയിലെ സെന്റ് ഫ്രാൻസിസ് സേവ്യറുടെ  തിരുശേഷിപ്പിൽ ഡിഎൻഎ പരിശോധന നടത്തണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവന ഗോവയിലെ ക്രിസ്തീയ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗോവയിൽ പ്രതിഷേധം നടക്കുന്നത്.

ശനിയാഴ്ച മഡ്ഗാവിൽ വൻ പ്രതിഷേധ റാലിയും പൊലീസ് സ്റ്റേഷൻ മാർച്ചും നടന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച സംസ്ഥാനത്തെ 12 പൊലീസ് സ്റ്റേഷനുകളും ഉപരോധിച്ചു. 

vachakam
vachakam
vachakam

മതവികാരം വ്രണപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 299 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. 

 സുഭാഷ് വെല്ലിങ്കാറിൻ്റെ പരാമർശത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വിഭജന അജണ്ടയുടെ ഭാഗമാണ് പരാമർശമെന്നും ഗോവയിലെയും ഇന്ത്യയിലെയും മുഴുവൻ ജനങ്ങളും അതിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും രാഹുൽ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam