തുലാവര്‍ഷ സീസണിലെ ആദ്യ ചുഴലികാറ്റ് 'ദന' വരുന്നു

OCTOBER 8, 2024, 2:27 PM

തുലാവര്‍ഷ സീസണിലെ ആദ്യ ചുഴലികാറ്റ് 'ദന' അറബികടലില്‍ രൂപം കൊള്ളാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കി.

നിലവില്‍ ലഭിക്കുന്ന സൂചനയനുസരിച്ച്‌ തെക്ക്- കിഴക്ക് അറബികടലില്‍ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ഒക്ടോബര്‍ 10 ന് അതേ സ്ഥാനത്ത് ന്യൂനമര്‍ദം സൃഷ്ടിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

ഏതാണ്ട് മൂന്നു ദിവസത്തോളം അവിടെ തുടരുന്ന ന്യൂനമര്‍ദം , ലക്ഷദ്വീപ് ദിശയിലേക്ക് നീങ്ങി ചുഴലികാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ രൂപം കൊള്ളുന്ന ചുഴലികാറ്റിന് 'ദന' എന്ന പേരു നിര്‍ദേശിച്ചത് ഖത്തറാണ്.

vachakam
vachakam
vachakam

ഇതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ തമിഴ്‌നാട് തീരത്ത് ഒരു ന്യൂനമര്‍ദം രൂപം കൊള്ളാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.

സംസ്ഥാനത്ത് നിലവില്‍ ലഭിക്കുന്ന മഴ ന്യൂനമര്‍ദം മൂലമാണ്. തുലാവര്‍ഷം എത്താന്‍ ഇനിയും വൈകും. തെക്കു പടിഞ്ഞാറന്‍ കാറ്റ് തിരിഞ്ഞു വീശുന്നതിനെ തുടര്‍ന്നാണ് തുലാവര്‍ഷം എത്തുക. അതിനുള്ള സാധ്യത ഇതു വരെ കണ്ടുതുടങ്ങിയിട്ടില്ല. 

ചക്രവാത ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്നു മുതല്‍ 12 വരെ നാലു ദിവസത്തേക്ക് സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam