പത്തനംതിട്ട: അടൂരിൽ തെരുവ് നായ ശല്യം രൂക്ഷമായതായി റിപ്പോർട്ട്. തെരുവുനായ കടിച്ച് പോലീസുകാർ ഉള്‍പ്പെടെ ആറ് പേർക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സ്പെഷ്യല്‍ ബ്രാഞ്ച് സീനിയർ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ (38), ഡാൻസാഫ് സംഘത്തിലെ സി.പി.ഒ.ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് സമീപവും കൊച്ചുവിളയില്‍ ജോയി ജോർജ്(68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടില്‍ സാമുവേല്‍ (82) കരുവാറ്റ, പ്ലാവിളയില്‍ ലാലു ലാസർ (42), പെരിങ്ങനാട് കാഞ്ഞിരവിള പുത്തൻവീട്ടില്‍ അനിയൻ മത്തായി (60) എന്നിവരെ അടൂർ പ്ലാവിളത്തറ ഭാഗത്തുവെച്ചുമാണ് തെരുവുനായ കടിച്ചത്.
ജോയിയുടെ ചുണ്ട് നായ കടിച്ചുപറിച്ചിരുന്നു. വീടിനുസമീപത്തെ കടയില്‍നിന്ന് ചായ കുടിച്ചശേഷം കൃഷിസ്ഥലത്തേക്ക് പോകുമ്ബോഴാണ് ആക്രമണമെന്ന് ജോയി ജോർജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്