കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; സ്കൂട്ടർ പൂർണമായും കത്തി നശിച്ചു 

OCTOBER 8, 2024, 12:36 PM

തിരുവനന്തപുരം: കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചതായി റിപ്പോർട്ട്. രാവിലെ 10 പത്തോടെ വിളപ്പിൽശാല ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. 

വിളപ്പിൽശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ രാഹുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിനാണ് തീപിടിച്ചത്. കരമനയിൽ നിന്നും വിളപ്പിൽശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുൽ. 

അതേസമയം തീ പടർന്നതിന് പിന്നാലെ കാട്ടാക്കടയിലെ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഇവിടെ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam